

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. 1,09,920 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയത്. 13,740 രൂപയാണ് വിപണിവില.
1,05,000 വരെയെത്തിയ സ്വർണവില ഒറ്റയടിക്കാണ് ഇപ്പോൾ 1,09,000 കടന്നിരിക്കുന്നത്. ഇന്നലെ മാത്രം ഒരു പവന് 2120 രൂപയാണ് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വേഗത്തിലുള്ള മുന്നേറ്റമാണ് ഉണ്ടാകുന്നത്. തുടർച്ചയായ കുറച്ച് ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഔൺസിന് 4,200 ഡോളർ എന്ന നിർണായക നിലവാരം മറികടന്നതോടെ ആഗോള വിപണിയിൽ വാങ്ങൽ സമ്മർദ്ദം വർധിച്ചു.
ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രകടമായത്. പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾ, ഡോളറിലെ ചാഞ്ചാട്ടം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയും സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളായാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights: Kerala gold price rises again as one pavan gold rate increases by Rs 120 to reach Rs 1,09,920, while one gram gold price climbs to Rs 13,740.