ഇറാന്‍-അമേരിക്ക സമാധാന കരാര്‍; തുടര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്

നേരത്തെ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു

ഇറാന്‍-അമേരിക്ക സമാധാന കരാര്‍; തുടര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്
dot image

തെഹ്‌റാന്‍: ഇറാന്‍- അമേരിക്ക സമാധാന കരാറുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്. ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ് കോഫ് പോകും. നേരത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുളള യാത്ര റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് വഴിതുറന്ന് ഇടക്കാല സമാധാന കരാറില്‍ ഒപ്പുവെച്ചെങ്കിലും അന്തിമ കരാറിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്നലെ നടക്കാനിരുന്ന ആദ്യഘട്ട ചര്‍ച്ച റദ്ദാക്കുകയായിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതും ഹിസ്ബുളളയുടെ തിരിച്ചടിയുമാണ് തുടര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാക്കിയത്. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ജെ ഡി വാന്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുളള യാത്ര റദ്ദാക്കിയത്.

ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് അമേരിക്ക ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇറാന്‍-യുഎസ് ധാരണാപത്രം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍-ലെബനന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നാണ് യുഎസ്  അറിയിച്ചത്. അമേരിക്കയും ഖത്തറും ഇറാനും ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുഎസ്- ഇറാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനെ ആക്രമണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കണമെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ലെബനനിലെ ആക്രമണം ക്രൂരതയാണെന്നും മരണസംഖ്യകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Iran-US peace deal; US envoy to Switzerland for further talks

dot image
To advertise here,contact us
dot image