ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം തുറന്ന് പറഞ്ഞ് നടൻ ജയ്

സ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ​ദെെവമാണ് വലുത്

ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം തുറന്ന് പറഞ്ഞ് നടൻ ജയ്
dot image

2002 ൽ ഭ​ഗവതി എന്ന സിനിമയിൽ വിജയുടെ അനിയനായാണ് ജയ് കരിയർ തുടങ്ങുന്നത്. വിജയുമായുള്ള മുഖസാദൃശ്യമാണ് ഈ സിനിമയിൽ ജയ്ക്ക് അവസരം കിട്ടാൻ കാരണം. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ മലയാളികൾക്കും സുപരിചിതനാണ് ജയ്. മതം മാറിയ തീരുമാനത്തെക്കുറിച്ച് ജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താൽപര്യം കാണിച്ച് ഫോളോ ചെയ്യാൻ തു‌ടങ്ങിയത്. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. പക്ഷെ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.

പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ​ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമ്മൾക്ക് പ്രാർത്ഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ ക്യാരക്ടർ മാറാൻ തുടങ്ങി,' ജയ് പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നടന്‍ ജയ്. സത്യപ്രതിജ്ഞാ വേദിയിലും ജയ് വിജയ്‌യുടെ തൊട്ടരികില്‍ തന്നെ ഉണ്ടായിരുന്നു. താന്‍ ടിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് വിജയിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണെന്ന് നടൻ വ്യക്തമാക്കിയിരുന്നു. ജയ്‌യുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം സറ്റേന്‍ട്ര് മാറ്ദ് വാനിലൈയില്‍ വിജയ് ഫാന്‍ ആയ യുവാവിന്റെ വേഷത്തിലാണ് ജയ് എത്തുന്നത്.

Content Highlights: Actor Jai has spoken publicly about why he chose to convert to Islam, describing it as a deeply personal and spiritual decision. According to the actor, certain life experiences and inner reflections played a major role in shaping his choice. Jai explained that the decision was not made impulsively, but came after a long period of thought and emotional understanding.

dot image
To advertise here,contact us
dot image