മഞ്ജു വാര്യർ വേറെ ലെവൽ, കിടിലൻ ആക്ഷൻ, 'മിസ്റ്റർ എക്സ്' ഒടിടി റിലീസിന് പിന്നാലെ കയ്യടി നേടി നടി

'മിസ്റ്റർ എക്സ്' ഒടിടി റിലീസിന് പിന്നാലെ കയ്യടി നേടി മഞ്ജു വാര്യർ

മഞ്ജു വാര്യർ വേറെ ലെവൽ, കിടിലൻ ആക്ഷൻ, 'മിസ്റ്റർ എക്സ്' ഒടിടി റിലീസിന് പിന്നാലെ കയ്യടി നേടി നടി
dot image

ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്‍ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച്ത്. എന്നാല്‍ അത് കളക്ഷനില്‍ പ്രതിഫലിച്ചില്ലെന്നാണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോഴിതാ മിസ്റ്റര്‍ എക്സ് സിനിമ ഒടിടിയിലും എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് സ്‍ട്രീമിംഗ് തുടങ്ങിയത്.

ഒടിടിയിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ആക്ഷൻ സീനുകളിൽ മഞ്ജുവിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. മലയാളത്തിൽ ഒരേ ടൈപ്പ് റോളുകളിൽ മഞ്ജു ഒതുങ്ങുമ്പോൾ അന്യഭാഷയിൽ വ്യത്യസ്തമാർന്ന വേഷങ്ങളിലെത്തി കയ്യടി വാരിക്കൂട്ടുകയാണ് മഞ്ജു വാര്യർ. ആര്യയുടെ ആക്ഷൻ പ്രകടനങ്ങൾക്കൊപ്പം തന്നെ നിൽക്കുന്ന, സ്ക്രീനിൽ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന റോളിലാണ് അവർ വരുന്നത്. വെറുമൊരു സപ്പോർട്ടിങ് വേഷമല്ല. മറിച്ച് സിനിമയുടെ സസ്പെൻസ് നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു സ്ട്രോങ് കാരക്ടർ ആയിട്ടാണ് മഞ്ജു ചിത്രത്തിൽ തിളങ്ങുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. ഇന്റലിജൻസ് ഉദ്യോ​ഗസ്ഥയായ ഇന്ദിര വർമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിനോട് അടുത്തുള്ള സീനിൽ വില്ലൻമാരുടെ ​ഗ്രൂപ്പുമായി മഞ്ജു വാര്യരുടെ കഥാപാത്രം ഏറ്റുമുട്ടുന്ന രം​ഗമാണ് വൈറലാകുന്നത്.

മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ വിനീത് ജെയിൻ, എസ് ലക്ഷ്‍മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്‍ണു വിശാലിന്‍റെ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് ഒരുക്കിയ ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ്.

രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ച് സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.

Content Highlights: The spy action thriller Mr. X, starring Manju Warrier alongside Arya, has begun streaming on OTT platforms after its theatrical run.

dot image
To advertise here,contact us
dot image