

മലയാളികളുടെ ഇഷ്ടനായികയാണ് കല്ല്യാണി പ്രിയദര്‍ശിനി. ലോക എന്ന സിനിമയിലൂടെ എല്ലാ ഭാഷയിലുമുള്ള സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്നെടുക്കാന്‍ താരത്തിന് സാധിച്ചു. 300 കോടി നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പര്‍ ഹീറോ പദവിയും കല്യാണിക്ക് നല്‍കി.
ഇപ്പോഴിതാ കാന്‍ വേദിയിലും മലയാള സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കല്ല്യാണി. കല്ല്യാണി ആദ്യമായാണ് കാന്‍ വേദിയിലെത്തുന്നത്. ഏവരെയും കൊതിപ്പിക്കുന്ന കറുപ്പും മെറൂണും നിറമുള്ള ഗൗണ്‍ ധരിച്ചാണ് കല്യാണി റെഡ് കാര്‍പെറ്റില്‍ എത്തിയത്.
കാന്‍ വേദിയില്‍ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'ലോക' സിനിമയുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാന്‍ ചലചിത്ര മേളയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പവലിയണിലെത്തിയ കല്യാണിയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള സ്ലീവ്ലെസ് ബ്ലെയ്സര്‍ സ്‌റ്റൈല്‍ ടോപ്പും ഫ്ളോര്‍ ലെങ്ത് സ്‌കേര്‍ട്ടുമാണ് താരം ധരിച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും കല്യാണി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
സംവിധായകന്‍ ജെയ് മീത്ത ഒരുക്കുന്ന 'പ്രളയ' എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. സോംബി സര്‍വൈവല്‍ ആക്ഷന്‍ ചിത്രമാണ് എന്നാണ് സൂചനകള്‍.
Content Highlights: Kalyani Priyadarshan shines on the Cannes red carpet