ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ

ചർച്ചയ്ക്കായി യു എസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും സംഘവും ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടന്നാണ് ട്രംപ് അറിയിച്ചത്

ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ
dot image

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചയ്ക്ക് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും സംഘവും ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാളെ നടക്കാനിരിക്കുന്ന സമാധാന ച‍ർച്ചയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രതിനിധികൾ ഉടൻ തന്നെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ അമേരിക്കയെ വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ രം​ഗത്തെത്തി. അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് പെസഷ്കിയാൻ്റെ പ്രതികരണം. അമേരിക്കയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. നയതന്ത്ര ചർച്ചയിൽ യുഎസിനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അമേരിക്കൻ ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാന് എന്നും ഉണ്ടാകുമെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.

'അർത്ഥവത്തായ സംഭാഷണത്തിന്റെ അടിസ്ഥാനം പ്രതിബദ്ധതകളെ മാനിക്കുക എന്നതാണ്. യുഎസ് ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാനിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് ഇനിയും തുടരും. അമേരിക്കൻ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്ന പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ കയ്പ്പേറിയ സന്ദേശമാണ് നൽകുന്നത്. അവർ ഇറാന്റെ കീഴടങ്ങൽ ആഗ്രഹിക്കുന്നു. എന്നാൽ ഇറാൻ ബലപ്രയോഗത്തിന് വഴങ്ങുന്നില്ല', എന്നാണ് ഇറാൻ പ്രസിഡൻ്റ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്.

Content Highlights: US President Donald Trump says there is a possibility of renewed diplomatic talks with Iran amid the Middle East conflict

dot image
To advertise here,contact us
dot image