ആഗോള ബോക്സ് ഓഫീസിൽ കത്തിക്കയറി മോഹിനിയാട്ടം, 50 കോടിയിലേക്കുള്ള ദൂരം കുറയുന്നു, കളക്ഷൻ പുറത്ത്

ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണവുമായി മോഹിനിയാട്ടം, കളക്ഷൻ പുറത്ത്

ആഗോള ബോക്സ് ഓഫീസിൽ കത്തിക്കയറി മോഹിനിയാട്ടം, 50 കോടിയിലേക്കുള്ള ദൂരം കുറയുന്നു, കളക്ഷൻ പുറത്ത്
dot image

തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തെത്തുന്നത്. 25 കോടി സിനിമ നേടിയിരിക്കുകയാണ്. സർപ്രൈസ് ഹിറ്റാണിത്.

ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ 150 ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

Content Highlights: ‘Mohiniyattam’ has opened to a positive response across theatres and is performing well at the global box office. The film has managed to draw strong audience attention both in domestic and overseas markets, reflecting its growing popularity among cinema lovers.

dot image
To advertise here,contact us
dot image