ഇടുക്കി ഇരട്ടയാർ കൊലപാതകം: പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തലച്ചോറിലെ രക്തസ്രാവവും കഴുത്തിന്റെ എല്ലൊടിഞ്ഞതുമാണ് രാഹുല്‍ സണ്ണിയുടെ മരണകാരണം

ഇടുക്കി ഇരട്ടയാർ കൊലപാതകം: പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
dot image

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇരട്ടയാര്‍ വയലുങ്കല്‍ വീട്ടില്‍ രാഹുല്‍ സണ്ണി നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ രക്തസ്രാവവും കഴുത്തിന്റെ എല്ലൊടിഞ്ഞതുമാണ് രാഹുല്‍ സണ്ണിയുടെ മരണകാരണം.

പ്രതിയും സുഹൃത്തുമായ ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി സജയന്‍ കൈകൊണ്ട് ഇടിച്ചും കാലുകൊണ്ട് ചവിട്ടിയുമാണ് രാഹുല്‍ സണ്ണിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാഹുലിനെ കൊലപ്പെടുത്താന്‍ ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി സജയന്‍ ഒരു ആയുധം പോലും ഉപയോഗിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് രാഹുലിന്റെ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടായി. മര്‍ദ്ദനത്തില്‍ രാഹുലിന്റെ കഴുത്തിന്റെ എല്ല് ഓടിഞ്ഞു. 150 മീറ്റര്‍ വലിച്ചിഴച്ചതിലൂടെ ശരീരത്ത് ഗുരുതരമായി മുറിവേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് സുഹൃത്തായ രാഹുല്‍ സണ്ണിയെ കൊലപ്പെടുത്തിയത്. സജയനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: Idukki Irattayar murder accused killed friend using his hand

dot image
To advertise here,contact us
dot image