2500 കോടിയുടെ ആസ്തി, ആഢംബരവും സിനിമയും വേണ്ട, മാസം 4500 രൂപ പ്രതിഫലം,' മകനെ കുറിച്ച് അക്ഷയ് കുമാർ

ഞാൻ അവനെ അധികം ഉപദേശിക്കാറില്ല, പക്ഷെ ആരെയും ദ്രോഹിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്,' അക്ഷയ് കുമാർ പറഞ്ഞു.

2500 കോടിയുടെ ആസ്തി, ആഢംബരവും സിനിമയും വേണ്ട, മാസം 4500 രൂപ പ്രതിഫലം,' മകനെ കുറിച്ച് അക്ഷയ് കുമാർ
dot image

നെപോ കിഡുകൾ അരങ്ങുവാഴുന്ന സ്ഥലമാണ് ബോളിവുഡ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് താരദമ്പതികളായ അക്ഷയ് കുമാറിന്‍റെയും ട്വിങ്കിൾ ഖന്നയുടെയും മകൻ ആരവ്. ആരവ് കുമാർ സിനിമയിലേക്ക് എത്തുമോ എന്ന ചർച്ചകൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരവിന് സിനിമയോട് താല്പര്യമില്ല ഫാഷനോടാണ് താല്പര്യം എന്ന് പറയുകയാണ് അക്ഷയ് കുമാർ ഇപ്പോൾ. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ രണ്ടുപേരും ഒരുപോലെയാണ്. അവന് ആരോഗ്യത്തിൽ താല്പര്യമുണ്ട്, എനിക്കും അങ്ങനെയാണ്. അവൻ ഉയരമുള്ള കുട്ടിയാണ്, വളരെ ശ്രദ്ധിക്കുന്നവനും. ജോലി ചെയ്യാൻ അവനിഷ്ടമാണ്. പക്ഷേ അവന് സിനിമകളിൽ വരാൻ ആഗ്രഹമില്ല. അങ്ങനെയൊരു പദ്ധതി അവനില്ല. അവന് ഫാഷൻ രംഗത്താണ് താല്പര്യം.

അവൻ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് എനിക്ക് പറയാൻ സന്തോഷമേയുള്ളൂ. അവൻ ഇപ്പോഴും 4500 രൂപയുടെ ജോലി ചെയ്യുന്നു. അത് നല്ല കാര്യമാണ്, എന്തുകൊണ്ട് ചെയ്തുകൂടാ? അവൻ ഗ്രാമങ്ങളിൽ പോയി അവിടെ നിന്ന് ഫാഷൻ, വ്യത്യസ്തതരം പ്രിന്റുകൾ എന്നിവയെപ്പറ്റിയെല്ലാം പഠിക്കുന്നു. ഞാൻ അവനെ അധികം ഉപദേശിക്കാറില്ല, പക്ഷെ ആരെയും ദ്രോഹിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്,' അക്ഷയ് കുമാർ പറഞ്ഞു.

അക്ഷയ് കുമാറിൻ്റെയും ട്വിങ്കിൾ ഖന്നയുടെയും മൂത്ത മകനാണ് ആരവ്. 15-ാം വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ആരവ് ഇപ്പോൾ ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠനം തുടരുകയാണ്. 2012-ൽ ജനിച്ച ഇളയ സഹോദരി നിത്താര ട്വിങ്കിളിൻ്റെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുണ്ടെങ്കിലും, ആരവ് സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ്. 'ഭൂത് ബംഗ്ലാ' എന്ന ചിത്രത്തിലെ അഭിനയത്തിന് നിലവിൽ അക്ഷയ് പ്രശംസ നേടുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രം ആദ്യ ദിവസം 15 കോടി രൂപയിലധികം നേടി, വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:  Bollywood star Akshay Kumar recently shared interesting details about his son Aarav Kumar, revealing that despite belonging to a family with assets reportedly worth Rs 2500 crore, Aarav prefers a simple and disciplined lifestyle. Akshay said his son has no interest in luxury, glamour, or entering the film industry.

dot image
To advertise here,contact us
dot image