

വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സമീറ റെഡ്ഡി. വിവാഹവും കുട്ടികളും ഗർഭകാലവുമെല്ലാം നടി തന്റെ ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷം തനിക്ക് നേരിട്ട ഡിപ്രഷനെക്കുറിച്ച് പറയുകയാണ് സമീറ. തന്റെ വിവാഹം വൈകിയാണ് കഴിചിരുന്നതെന്നും ആദ്യ കുട്ടി ഉണ്ടായത് തന്റെ 37 ാം വയസിലാണ് ആദ്യ കുഞ്ഞ് ജനിച്ചതെന്നും അടുത്ത കുഞ്ഞ് 41 ാം വയസിലാണെന്നും നടി പറഞ്ഞിരുന്നു. പ്രായം പറയുന്നതിൽ തനിക്ക് ഒരു മടിയും ഇല്ലെന്നും നടി പറഞ്ഞു.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. 36 ആം വയസ്സിലാണ് എനിക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. എല്ലാത്തില്‍ നിന്നും കട്ട് ഓഫ് ചെയ്ത് ഞാന്‍ മാറി നില്‍ക്കാന്‍ തുടങ്ങി. പല നടിമാരും പ്രസവം കഴിഞ്ഞ് പഴയ ശരീര സൗന്ദര്യം തിരിച്ചെടുത്ത് വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തുന്നു. എനിക്ക് മാത്രം അത് സാധിക്കുന്നില്ല, എന്റെ ശരീരം എന്നെ കേള്‍ക്കുന്നില്ല. എന്തോ എനിക്ക് ശരിയല്ല എന്ന തോന്നല്‍ എനിക്കുണ്ടായി.
സപ്പോര്‍ട്ടീവായ ഭര്‍ത്താവും അമ്മായി അമ്മയും നല്ലൊരു പാമിലി സപ്പോര്‍ട്ടും എനിക്കുണ്ടായിട്ടും, എന്തോ നെഗറ്റീവ് തന്നെയായിരുന്നു അനുഭവപ്പെടുന്നത്. ഡോക്ടറോട് പറഞ്ഞപ്പോള്‍ അത് സാധാരണമാണ് എന്ന് പറഞ്ഞു. ഭര്‍ത്താവ് കെട്ടിപ്പിടിക്കാന്‍ വരുമ്പോള്‍ പോലും, ഞാന്‍ മാറ്റി നിര്‍ത്തി. ആരോടും സംസാരിക്കാന്‍ കഴിയാതെ ഉള്‍വലിയുന്ന ഒരു തരം വല്ലാത്ത അവസ്ഥയായിരുന്നു അത്. 37 വയസ്സിലാണ് ഞാന്‍ അമ്മയാവുന്നത്, ഒരിക്കലും അതിന് പ്രിപ്പെയറല്ല എന്ന് അതുകൊണ്ട് പറയാന്‍ സാധിക്കില്ല.
പക്ഷേ എനിക്ക് അറിവുകള്‍ പരിമിതമായിരുന്നു. ഒരു വര്‍ഷത്തോളം ആ അവസ്ഥയിലൂടെ തന്നെ കടന്ന് പോയി. പിന്നീടാണ് എന്റെ സുഹൃത്ത് പറഞ്ഞത്, ഇത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണ് എന്ന്. ഡിപ്രഷനോ എനിക്കോ, അങ്ങനെ ഒരാളേ അല്ല ഞാന്‍ എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. പിന്നീട് അത് തിരിച്ചറിഞ്ഞ് തെറാപി എടുക്കാന്‍ തുടങ്ങി. ആറ് മാസത്തിന് ശേഷം മാറ്റം വന്നു തുടങ്ങി, ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ബാക്ക് ടു നോര്‍മലായി.
കല്യാണം കഴിഞ്ഞതും, പ്രസവിച്ചതും എല്ലാം ഏറെ വൈകിയാണ്. അത് പറയുന്നതില്‍ എനിക്കൊട്ടും പ്രയാസമില്ല. 37 ആം വയസ്സിലാണ് എനിക്ക് എന്റെ മകന്‍ പിറന്നത്, 41 ആം വയസ്സില്‍ മകളും. ഇപ്പോള്‍ എനിക്ക് 47 വയസ്സാണ്. എന്റെ പ്രായം ഉറക്കെ പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതില്‍ തെറ്റൊന്നുമുള്ളതായി എനിക്ക് തോന്നുന്നില്ല. ഉറപ്പായും എനിക്ക് കല്യാണം നടന്നത് വൈകിയാണ്, കുട്ടികളുണ്ടായതും വൈകിയാണ്, പക്ഷേ അതൊന്നും എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല, മനോഹരമായ എന്റെ ജീവിതം ഞാന്‍ ജീവിക്കുന്നു, ഒന്നും പിന്നോട്ടു വലിക്കുന്നില്ല,' സമീറ റെഡ്ഡി പറഞ്ഞു.
Content Highlights: Actress Sameera Reddy has candidly spoken about her struggle with postpartum depression, revealing that it took her nearly two years to fully recover. Sharing her motherhood journey, she explained how the emotional and mental challenges after childbirth deeply affected her daily life and self-confidence.