വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എങ്ങനെ തിരിച്ചറിയാം; സ്പാം മെസേജുകള്‍ കണ്ടെത്താനും വഴിയുണ്ട്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സംശയാസ്പദമായ ഫോളോവേഴ്‌സ് കടന്നുകൂടിയിട്ടുണ്ടോ?. ഒരു സന്ദേശം വ്യാജമാണോ? എങ്ങനെ അറിയാം?

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എങ്ങനെ തിരിച്ചറിയാം; സ്പാം മെസേജുകള്‍ കണ്ടെത്താനും വഴിയുണ്ട്
dot image

നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോളോലിസ്റ്റില്‍ അജ്ഞാതമായതോ സംശയാസ്പദമായതോ ആയ അക്കൗണ്ടുകള്‍ ഉണ്ടെന്ന് സംശയിക്കുന്നുണ്ടോ? ഇന്ന് സ്പാം & ബോട്ട് ഫോളോവേഴ്‌സ് ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇത് പലപ്പോഴും അക്കൗണ്ട് സുരക്ഷയെ ബാധിക്കാറുണ്ട്. അത്തരത്തില്‍ സംശയാസ്പദമായ അക്കൗണ്ട് കണ്ടെത്താനും അവ നീക്കം ചെയ്യാനും സാധിക്കും. മാത്രമല്ല ലഭിക്കുന്ന സന്ദേശങ്ങളും വ്യാജമാണെങ്കിലോ? അതും കണ്ടെത്താന്‍ മാര്‍ഗ്ഗമുണ്ട്.

fake instagram account spam message

ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടുകള്‍ എങ്ങനെ തിരിച്ചറിയാം

വ്യാജമാണെന്ന് നിങ്ങള്‍ സംശയിക്കുന്ന പ്രൊഫൈല്‍ ഒാപ്പണ്‍ ചെയ്യുക. മുകളില്‍ വലതുവശത്തുള്ള ഡോട്ട് ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതിലൂടെ അക്കൗണ്ട് ഏത് രാജ്യത്താണ് നിര്‍മ്മിച്ചത്, അവര്‍ക്ക് മുന്‍പ് എത്ര Usernamse (ഉപയോക്തൃനാമങ്ങള്‍) ഉണ്ടായിരുന്നു, അക്കൗണ്ട് എപ്പോള്‍ ക്രീയേറ്റ് ചെയ്തതാണ് എന്നിവ അറിയാന്‍ കഴിയും. പ്രൊഫൈല്‍ ക്രീയേറ്റ് ചെയ്ത രാജ്യം പൊരുത്തപ്പെടാത്തതാണെങ്കിലോ, അല്ലെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യൂസര്‍നെയിം ഇടക്കിടെ മാറ്റിയിട്ടുണ്ടെങ്കിലോ അത് വ്യാജമായിരിക്കും.

ഉള്ളടക്കത്തിലെ പൊരുത്തക്കേട്

പേജിലെ ഉള്ളടക്കത്തെ പ്രൊഫൈലിലെ വ്യക്തിവിവരണവുമായി താരതമ്യം ചെയ്യുക. അവ തമ്മില്‍ പൊരുത്തമുണ്ടോ എന്ന് നോക്കുക. ഉദാഹരണത്തിന് ഉപയോക്താവ് ഒരു ബ്യൂട്ടി ബ്ലോഗര്‍ ആണെന്ന് വിവരണത്തില്‍ പറയുന്നുണ്ടെങ്കിലും പ്രൊഫൈലില്‍ മേക്കപ്പ് അല്ലെങ്കില്‍ ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ പോസ്റ്റുകളോ ഒന്നുമില്ലെങ്കില്‍ അത് വ്യാജമായിരിക്കും. കൂടാതെ അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ അപ്രസക്തമായ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാലോ അല്ലെങ്കില്‍ പ്രൊഫൈല്‍ ആക്ടിവിറ്റീസ് കുറവാണെങ്കിലോ അത് വ്യാജ അക്കൗണ്ടിന്റെ സൂചനയാകാം.

fake instagram account spam message

പൊരുത്തമില്ലാത്ത ബയോ

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ ബയോകള്‍ പലപ്പോഴും യഥാര്‍ഥ ഉപയോക്താക്കളുടെ സാധാരണ പാറ്റേണുകളുമായി പൊരുത്തപ്പെടില്ല. പല വ്യാജ പ്രൊഫൈലുകളും യഥാര്‍ഥ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പകര്‍ത്തിയ ബയോകള്‍ ഉപയോഗിക്കുന്നു. ഇത് പെട്ടെന്ന് കണ്ടെത്താതിരിക്കാനായി അക്കങ്ങളോ,ചിഹ്നങ്ങളോ പോലുള്ളവ ചേര്‍ത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു.

പൂര്‍ണമല്ലാത്ത വിവരങ്ങള്‍

വ്യാജ അക്കൗണ്ടുകളില്‍ അപൂര്‍ണമോ അവ്യക്തമോ ആയ വിവരങ്ങളായിരിക്കും ഉണ്ടാവുക. പ്രമോഷനുകള്‍, മറ്റ് വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍, ഉപയോക്താവിന്റെ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടാത്ത ഉള്ളടക്കം ഇവയെല്ലാം സംശയാസ്പദമാണ്.

fake instagram account spam message

പ്രൊഫൈല്‍ ഫോട്ടോ

പ്രാഫൈല്‍ ചിത്രങ്ങളായി പൊതുവായി ലഭ്യമായ ചിത്രങ്ങളോ അല്ലെങ്കില്‍ സ്റ്റോക്ക് ഫോട്ടോകളോ ഉപയോഗിക്കുക.

സ്പാം മെസേജുകള്‍ എങ്ങനെ തിരിച്ചറിയാം

  • വ്യക്തിപരമല്ലാത്ത സന്ദേശങ്ങളായിരിക്കും, മാത്രമല്ല ഒരേ സമയം നിരവധി ഉപയോക്താക്കള്‍ക്ക് അയക്കാന്‍ കഴിയുന്നവയും ആയിരിക്കും.
  • വിശ്വസനീയമല്ലാത്ത ഓഫറുകള്‍ നല്‍കുന്നതാണ് അടുത്തത്. അതായത് വലിയ തുകകള്‍ നേടുകയോ, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ നേടുകയോ ചെയ്യുന്നതുപോലുള്ള യാഥാര്‍ഥ്യബോധമില്ലാത്ത അവസരങ്ങള്‍ വാഗ്ധാനം ചെയ്യുക.
  • അടുത്തത് ഫിഷിംഗ് ലിങ്കുകളാണ്. വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംശയാസ്പദമായ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ നല്‍കുക.

Content Highlights : Has your Instagram account been infiltrated by suspicious followers? Is a message fake? How do you know?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image