വടിവേലുവിനെ സഹിക്കാൻ കഴിയില്ല, ചില കാര്യങ്ങൾ പുറത്തുപറയാനാകില്ല, വേണ്ടെന്ന് വെച്ചത് 16 സിനിമകൾ; സോന ഹെയ്ഡൻ

'ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം'

വടിവേലുവിനെ സഹിക്കാൻ കഴിയില്ല, ചില കാര്യങ്ങൾ പുറത്തുപറയാനാകില്ല, വേണ്ടെന്ന് വെച്ചത് 16 സിനിമകൾ; സോന ഹെയ്ഡൻ
dot image

ഗ്ലാമറസ് വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് സോന ഹെയ്ഡൻ. നടി വടിവേലുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വടിവേലുവിനൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണെന്നും സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള ഒട്ടനവധി സിനിമകൾ വേണ്ടെന്നുവെച്ചെന്നുമാണ് സോന പറയുന്നത്. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കുസേലൻ' എന്ന ചിത്രത്തിൽ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ചതിന് ശേഷം തനിക്ക് വലിയ ജനപ്രീതി ലഭിച്ചെങ്കിലും, ആ അനുഭവത്തിന് ശേഷം അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സോന പറയുന്നു. ചില കാര്യങ്ങൾ പരസ്യമായി പറയാൻ കഴിയില്ലെന്നും നടി പറഞ്ഞു.

'ഒരു ഘട്ടത്തിൽ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണ്. പലരിൽ നിന്നും എനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് ഇനി സഹിക്കാൻ കഴിയില്ലായിരുന്നു; അതുകൊണ്ടാണ് ഞാൻ സിനിമാ മേഖലയിൽ നിന്ന് അകലം പാലിച്ചത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം 16-ലധികം അവസരങ്ങൾ എനിക്ക് ലഭിച്ചു, പക്ഷേ അവയെല്ലാം ഞാൻ നിരസിച്ചു.

അദ്ദേഹത്തെ സഹിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്; ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം.’’– സോന പറയുന്നു. മികച്ച സിനിമ നടൻ ആൻ വടിവേലുവെങ്കിലും ഓഫ് സ്‌ക്രീനിൽ സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മുമ്പും പല വിവാദങ്ങളും ഉയർന്നിട്ടുണ്ട്.

Content Highlights: Actress Sona Hayden recently disclosed that she is not comfortable acting alongside legendary comedian Vadivelu in films. In her statement, she explained that her decision is based on personal reasons and her choice of roles.

dot image
To advertise here,contact us
dot image