രശ്മികയെക്കാള്‍ 16 വയസിന് ഇളയത്, കുഞ്ഞനിയത്തിയുടെ തോളില്‍ ചാരി നടി; വൈറലായി ചിത്രങ്ങള്‍

അവളെനിക്ക് എന്റെ മകളാണെന്ന് രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ തിരക്കുകള്‍ കാരണം ഷിമന്‍ വളരുന്നത് കാണാന്‍ സാധിച്ചിട്ടില്ലെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

രശ്മികയെക്കാള്‍ 16 വയസിന് ഇളയത്, കുഞ്ഞനിയത്തിയുടെ തോളില്‍ ചാരി നടി; വൈറലായി ചിത്രങ്ങള്‍
dot image

ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും. വളരെ രഹസ്യമായി നടത്തിയ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനം ചടങ്ങിലെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ രശ്മികയും വിജയ്യും പങ്കുവച്ചിരുന്നു.

ഈ ചിത്രങ്ങള്‍ക്കൊപ്പം രശ്മിക തന്റെ അനിയത്തിയായ ഷിമന്‍ മന്ദാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. രശ്മികയേക്കാള്‍ 16 വയസിന് ഇളയതാണ് സഹോദരി. അതുകൊണ്ടു തന്നെ അവളെനിക്ക് എന്റെ മകളാണെന്ന് രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ തിരക്കുകള്‍ കാരണം ഷിമന്‍ വളരുന്നത് കാണാന്‍ സാധിച്ചിട്ടില്ലെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

താന്‍ എവിടെ പോയിട്ട് വരുമ്പോഴും തന്റെ അനിയത്തിക്ക് കൈനിറയെ സമ്മാനങ്ങള്‍ കൊണ്ടു വരാറുണ്ടെന്നും താരം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ ആഘോഷ ചിത്രങ്ങല്‍ പുറത്തു വിട്ടപ്പോള്‍ അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും രശ്മിക പോസ്റ്റ് ചെയ്തിരുന്നു തന്റെ കുഞ്ഞനിയത്തിയുടെ തോളില്‍ ചാരികിടക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

ഷിമിന്റെ സാധാരണ ജീവിതത്തെ രശ്മികയുടെ താര പദവി ബാധിക്കാതിരിക്കാന്‍ രശ്മികയും മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അധികം പങ്കുവയ്ക്കാറില്ല.

Content Highlights: rashmika and sister photo viral in internet

dot image
To advertise here,contact us
dot image