

കെൻ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമയാണ് യൂത്ത്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരുങ്ങുന്ന സിനിമ മാർച്ച് 19 ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. വിജയ് നായകനായി എത്തിയ യൂത്ത് എന്ന സിനിമയുടെ അതേ ടൈറ്റിൽ ആണ് ഈ ചിത്രത്തിനായി കെൻ തിരഞ്ഞെടുത്തത്. ഇപ്പോഴിതാ ഈ പേര് തിരഞ്ഞെടുത്തതിന്റെ കാരണവും അതിന്റെ പേരിൽ അമ്മയുമായി ഉണ്ടായ ചർച്ചയെക്കുറിച്ചും മനസുതുറക്കുകയാണ് കെൻ.
'യൂത്ത് എന്നാണ് ടൈറ്റിൽ എന്നറിഞ്ഞപ്പോൾ എല്ലാവരും ഹാപ്പി ആയിരുന്നു. എന്നാൽ അമ്മയ്ക്ക് ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നു. കാരണം എന്റെ അച്ഛൻ വിജയ് സാറിന്റെ പൊളിറ്റിക്സിന് എതിരായ ആളാണ് അങ്ങനെയുള്ളപ്പോൾ അദ്ദേഹത്തിന്റെ സിനിമയുടെ ടൈറ്റിൽ എങ്ങനെ ശരിയാകും എന്ന് പറഞ്ഞു. പക്ഷേ അച്ഛന്റെ കരിയറും അദ്ദേഹത്തിന്റെ പൊളിറ്റിക്‌സും എന്റെ സിനിമയും കരിയറും രണ്ടും രണ്ടാണെന്ന് ഞാൻ പറഞ്ഞു. ഒരു വലിയ സ്റ്റാറിന്റെ ടൈറ്റിൽ എനിക്ക് ലഭിച്ചത് ഒരു പ്രിവിലേജ് ആയിട്ടാണ് ഞാൻ കാണുന്നത്. പ്രേക്ഷകർക്കും പൊളിറ്റിക്‌സും സിനിമയും രണ്ടായി കാണുമെന്ന് ഞങ്ങൾക്ക് അറിയാം', കെന്നിന്റെ വാക്കുകൾ.
സുരാജ് വെഞ്ഞാറമൂട്, ദേവദർശിനി, അനിഷ്‌മ, മീനാക്ഷി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2 മണിക്കൂർ 24 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 10 കോടി രൂപ ബഡ്ജറ്റിലാണ് ഒരുക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ.
— Christopher Kanagaraj (@Chrissuccess) March 10, 2026
കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്‍മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി.
Content Highlights: My father is against Vijay sir's politics, my mother asked why I used the title Youth says actor Ken Karunas