അച്ഛന്റെ പ്രിയപ്പെട്ട മകൾ ദിയയാണ്, നാല് പേരിൽ എനിക്കും ഇഷാനിക്കും ഹൻസികയ്ക്കുമാണ് കൂടുതൽ സാമ്യം: അഹാന

'മൂത്ത കുട്ടിയായിരുന്നതിനാൽ എന്റെ കാര്യത്തിൽ കുറേക്കൂടി കാർക്കശ്യം ഉണ്ടായിരുന്നു. ഒരു സ്ലീപ് ഓവറിന് പോകാനോ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാനോ അനുവാദമില്ലായിരുന്നു'

അച്ഛന്റെ പ്രിയപ്പെട്ട മകൾ ദിയയാണ്, നാല് പേരിൽ എനിക്കും ഇഷാനിക്കും ഹൻസികയ്ക്കുമാണ് കൂടുതൽ സാമ്യം: അഹാന
dot image

തന്റെ കുടുംബത്തെക്കുറിച്ചും സഹോദരിമാരെക്കുറിച്ചും മനസുതുറന്ന് നടി അഹാന കൃഷണ. ഒരുപാട് സഹോ​ദരങ്ങളുള്ളതിനാൽ തനിക്ക് ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടായിരുന്നു എന്ന് അഹാന പറയുന്നു. മൂത്ത കുട്ടിയായിരുന്നതിനാൽ തന്റെ കാര്യത്തിൽ കാർക്കശ്യം കൂടുതൽ ആയിരുന്നു എന്നും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാൻ അനുവാദമില്ലായിരുന്നു എന്നും അഹാന പറഞ്ഞു. റായൻ മിഥുനുമായുള്ള അഭിമുഖത്തിൽ ആണ് അഹാന മനസുതുറന്നത്‌.

'എനിക്ക് രണ്ടര വയസുള്ളപ്പോൾ രണ്ടാമത്തെ അനുജത്തി ജനിച്ചു. അസൂയയോ മറ്റോ എന്താണെന്ന് അറിയുന്നതിന് മുമ്പേ അവൾ വന്നു. അഞ്ച് വയസായപ്പോൾ മൂന്നാമത്തെ സഹോദരി വന്നു. പത്ത് വയസായപ്പോഴേക്കും എനിക്ക് മൂന്ന് സഹോദരങ്ങളായി. എനിക്കത് സാധാരണയായിരുന്നു. അതിനാൽ ഞാൻ മൂത്ത കുട്ടിയാണെന്നൊന്നും ചിന്തിച്ചില്ല. രണ്ടാമത്തെ സഹോദരി ദിയ അറ്റൻഷൻ സീക്ക് ചെയ്യുന്ന കുട്ടിയായിരുന്നില്ല. പാവം കുട്ടിയായിരുന്നു. അവൾ അങ്ങനെയല്ലായിരുന്നെങ്കിൽ എനിക്ക് അവ​ഗണിക്കപ്പെടുന്നെന്ന് തോന്നിയേനെ. മാതാപിതാക്കൾ എനിക്ക് അറ്റൻഷൻ തന്നിട്ടുണ്ട്. ഞാൻ പറയുമ്പോൾ അവർ സീരിയസായി എടുക്കും.

മൂത്ത കുട്ടിയായിരുന്നതിനാൽ എന്റെ കാര്യത്തിൽ കുറേക്കൂടി കാർക്കശ്യം ഉണ്ടായിരുന്നു. ഒരു സ്ലീപ് ഓവറിന് പോകാനോ, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമൊപ്പം സിനിമയ്ക്ക് പോകാനോ അനുവാദമില്ലായിരുന്നു. പക്ഷെ അനിയത്തിമാർക്ക് അത് സാധാരണ കാര്യമായിരുന്നു. 15 വയസിൽ ആൺകുട്ടിയോട് ഫോണിൽ സംസാരിക്കുന്നത് വലിയ കുറ്റമാണന്ന് വീട്ടിൽ. എന്നാൽ അനിയത്തിമാർക്കങ്ങനെയായിരുന്നില്ല.

diya krishna

ഒരുപാട് സഹോ​ദരങ്ങളുള്ളതിന്റെ ​ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും. എന്റെ ബെസ്റ്റ് ഫ്രണ്ടിനും വിഷമം തോന്നണമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല. എംപതെെസ് ചെയ്യാൻ‌ പറ്റും. എന്നാൽ എന്റെ അതേ വെെകാരികത പങ്കുവെക്കാനാകില്ല. കാരണം അതെന്റെ അമ്മയാണ്.

വീട്ടിൽ എന്ത് നല്ല കാര്യം നടന്നാലും മോശം കാര്യം നടന്നാലും പങ്കുവെക്കാൻ ആളുണ്ട്. അതാണ് സഹോദരങ്ങളുള്ളതിന്റെ ഏറ്റവും വലിയ ​ഗുണം. കാരണം ഞങ്ങൾ ഒരേയിടത്ത് നിന്ന് വരുന്നവരാണ്. വീട്ടിൽ ഒരുപാട് ആളുണ്ടാകും എന്നതാണ് മറ്റൊരു ​ഗുണം. ദിയ വിവാഹം ചെയ്ത് താമസം മാറി. എന്നാൽ ഈ വിട‌വ് തോന്നുന്നില്ല. കാരണം വീട്ടിൽ ഇപ്പോഴും ആളുകളുണ്ട്. വീട്ടിൽ സ്ഥലമില്ലാത്തതാണ് ഒരുപാട് ആളുള്ളതിന്റെ ദോഷ വശം.

അച്ഛന്റെ പ്രിയപ്പെട്ട മകൾ ദിയയാണ്. ഞങ്ങൾ നാല് പേരിൽ എനിക്കും ഇഷാനിക്കും ഹൻസികയ്ക്കുമാണ് കൂടുതൽ സാമ്യമുള്ളത്. ദിയ കുറച്ച് വ്യത്യസ്തയാണ്. ദിയ വളരെ കൂൾ ആണ്. ദിയ എന്റെ അച്ഛന്റെ കുടുംബത്തിലെ ആളുകളെ പോലെയാണ്' അഹാനയുടെ വാക്കുകൾ.

Content Highlights: Ahaana krishna talks about sister diya krishna and her family, she says diya is her father's favourite daughter

dot image
To advertise here,contact us
dot image