ഞാൻ ആസിഫിനെ അനുകരിക്കാൻ ശ്രമിക്കുന്നെന്ന് പറയാൻ മടിയില്ല, എന്റെ സിനിമകളിൽ ആസിഫ് ഇടപെടാറില്ല: അസ്‌കർ അലി

'അദ്ദേഹം എങ്ങനെയാണ് തിരക്കഥകൾ കേൾക്കുന്നത്, എങ്ങനെയുള്ള പ്രൊജക്ടുകളാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്, അടുത്തകാലത്തായി എങ്ങനെയാണ് അദ്ദേഹം സെലക്ടീവ് ആകുന്നത് എന്നൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്'

ഞാൻ ആസിഫിനെ അനുകരിക്കാൻ ശ്രമിക്കുന്നെന്ന് പറയാൻ മടിയില്ല, എന്റെ സിനിമകളിൽ ആസിഫ് ഇടപെടാറില്ല: അസ്‌കർ അലി
dot image

ആസിഫ് അലിയുടെ സഹോദരനും നടനുമാണ് അസ്കർ അലി. ഹണി ബീ 2.5 എന്ന സിനിമയിലൂടെയാണ് നടൻ സിനിമാരംഗത്തേക്ക് എത്തുന്നത്. ആസിഫിന്റെ സിനിമാ തിരഞ്ഞെടുപ്പുകളിൽ അടുത്ത കാലത്തായി മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ചേട്ടനെ അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്ന് പറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് പറയുകയാണ് അസ്കർ. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അസ്കർ ഇക്കാര്യം പറഞ്ഞത്.

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമ ചെയ്യാൻ തുടങ്ങിയത്. അതുവരെ ഞാൻ വിചാരിച്ചിരുന്നത് സിനിമയുമായി ബന്ധമുള്ളവർ മാത്രമാണ് അതിൽ പ്രവർത്തിക്കുന്നത് എന്നാണ്. തീർച്ചയായും, മറ്റെല്ലാ കുട്ടികളെയും പോലെ, അതിന്റെ തിളക്കവും ഗ്ലാമറും എന്നെയും ആകർഷിച്ചു.

പക്ഷേ എന്നെ സംബന്ധിച്ച് അതെന്നും ഒരു വിദൂര ലോകമായിരുന്നു. ഇക്കയുമായി സിനിമകളെക്കുറിച്ച് അധികം ചർച്ച ചെയ്യാറില്ല. പക്ഷേ, അദ്ദേഹം എങ്ങനെയാണ് തിരക്കഥകൾ കേൾക്കുന്നത്, എങ്ങനെയുള്ള പ്രൊജക്ടുകളാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്, അടുത്തകാലത്തായി എങ്ങനെയാണ് അദ്ദേഹം സെലക്ടീവ് ആകുന്നത് എന്നൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ സമീപനത്തിൽ ഇപ്പോൾ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. ആസിഫ് ഒരിക്കലും എന്നെ ഉപദേശിച്ചിട്ടില്ല. എന്റെ പ്രൊജക്ടുകളിലോ സ്ക്രിപ്റ്റ് തിരഞ്ഞെടുപ്പിലോ ഒന്നും ഇക്ക ഒരിക്കലും ഇടപെടാറില്ല. പരാജയങ്ങൾ പരിഗണിക്കാതെ, അനുഭവത്തിലൂടെ മാത്രമേ നമുക്ക് മികച്ച രീതിയിൽ മുന്നേറാൻ കഴിയൂ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്', അസ്കറിന്റെ വാക്കുകൾ.

സംഭവം അധ്യായം ഒന്ന് എന്ന ചിത്രമാണ് അസ്കറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്.

asif ali

വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്. മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Content Highlights: I don't hesitate to say that I'm trying to imitate Asif, Asif doesn't interfere in my films says Askar Ali

dot image
To advertise here,contact us
dot image