

സണ്ണി ലിയോണിന്റെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും മൂത്തമകളാണ് നിഷ. കൊറിയോഗ്രാഫറായ ഫറഘാന്റെ ഫണ്‍ വിത്ത് ഫറ എന്ന പരിപാടിയില്‍ സണ്ണി ലിയോണ്‍ മകളെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്തുവയസുകാരിയായ തന്റെ മകള്‍ 'ബൂ ബോക്‌സ്' എന്ന പേരില്‍ ഒരു ഉത്പന്നത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ഉത്പന്നം അവതരിപ്പിക്കുകയും ചെയ്തുവെന്ന് സണ്ണി പറഞ്ഞു.
ടു-ഇന്‍-വണ്‍ ടിഷ്യൂ ഹോള്‍ഡറാണ് 'ബൂ ബോക്‌സ്'. ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ നിക്ഷേപിക്കാന്‍ ചെറിയ വേസ്റ്റ് ബിന്‍ കൂടി ഉള്‍പ്പെടുത്തുന്ന ഉത്പന്നമാണ് ഇത്. ടിഷ്യു ഉപയോഗിച്ചതിനു ശേഷം വേസ്റ്റ് ബിന്‍ അന്വേഷിച്ചു പോകേണ്ടെതില്ല എന്നതാണ് ഈ പ്രൊഡക്ടിന്റെ ഉപകാരം. സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും ടിഷ്യൂ നിക്ഷേപിക്കാന്‍ പ്രത്യേകം വേസ്റ്റ് ബിന്‍ തിരയുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് സണ്ണി പറഞ്ഞു.
'വളരെ ബുദ്ധിമതിയും മിടുക്കിയുമാണ് എന്റെ മകള്‍. അവള്‍ കണ്ടുപിടിച്ച ഒരു കാര്യം ഞാന്‍ കാണിച്ചു തരാം. അതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ അവള്‍ തന്നെ ചെയ്തതാണിത്''.- സണ്ണി ലിയോണി പറഞ്ഞു. മുബൈയിലെ പൊടിശല്യം കാരണം അവള്‍ക്കും അലര്‍ജിയുണ്ട്. അതുകൊണ്ടു തന്നെ ടിഷ്യൂ ഉപയോഗിച്ച് വലിച്ചെറിയുമ്പോള്‍ വഴക്കു പറയാറുണ്ട്. അങ്ങനെ ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്നപ്പോള്‍, അവള്‍ ഒരു ടിഷ്യൂ ബോക്‌സിനൊപ്പം ഒരു ഡിസ്‌പോസിബിള്‍ കപ്പ് കൂടി ടേപ്പ് വെച്ച് ഒട്ടിച്ചുവെച്ചിരിക്കുന്നു. എനിക്കത് കണ്ടപ്പോള്‍ രസകരമായി തോന്നി'.- സണ്ണി പറഞ്ഞു.
പത്തു വയസ്സില്‍ത്തന്നെ അവള്‍ പണം സമ്പാദിച്ചു തുടങ്ങി. അവളുടെ സഹോദരന്മാര്‍ക്ക് അവളോട് അസൂയ ആണ്. ഞാന്‍ എന്റെ മകളില്‍ അഭിമാനം കൊള്ളുന്ന ഒരു അമ്മയാണെന്നും സണ്ണി ലിയോണി പറഞ്ഞു. 2017-ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് നിഷയെ ദത്തെടുത്തത്.
Content Highlights: Sunny Leone reveals how daughter Nisha patented the 'Boo Box'