'വിദ്യാഭ്യാസക്കുറവ് കൊണ്ട് പറ്റിയ പിഴവാണെന്ന് പറയുന്നത് ശരിയല്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്

'പ്രിയൻ സാറിന് ഞാൻ ഒരു മകനെപ്പോലെയാണ്. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി അറിയാതെ മുൻവിധിയോടെ സംസാരിക്കുന്നത് ശരിയല്ല'

'വിദ്യാഭ്യാസക്കുറവ് കൊണ്ട് പറ്റിയ പിഴവാണെന്ന് പറയുന്നത് ശരിയല്ല'; പ്രിയദർശന് മറുപടിയുമായി രാജ്പാൽ യാദവ്
dot image

തനിക്ക് വിദ്യാഭ്യാസക്കുറവാണെന്ന സംവിധായകൻ പ്രിയദർശന്റെ പരാമർശത്തിന് മറുപടിയുമായി നടൻ രാജ്പാൽ യാദവ്. പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രാജ്പാൽ യാദവ് പറഞ്ഞു.

ചെക്ക് കേസിൽ ജയിൽവാസം അനുഭവിച്ച രാജ്പാൽ യാദവിനെക്കുറിച്ച് പ്രിയദർശൻ നടത്തിയ പരാമാർശമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. രാജ്പാൽ യാദവ് നല്ലൊരു മനുഷ്യനാണെന്നും എന്നാൽ വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് പറ്റിയ അബദ്ധമാണ് ഈ കേസുകൾ എന്നുമായിരുന്നു പ്രിയദർശന്റെ വാക്കുകൾ.

പ്രിയദർശൻ്റെ പേര് എടുത്ത് പറഞ്ഞായിരുന്നു രാജ്പാൽ പ്രതികരിച്ചത്. ‘വിദ്യാഭ്യാസക്കുറവ് കൊണ്ടാണ് എനിക്ക് പിഴവ് പറ്റിയതെന്ന് പറയുന്നത് ശരിയല്ല. സിനിമയിലെ വലിയ വ്യക്തികൾ പോലും എപ്പോഴെങ്കിലും പ്രതിസന്ധികളിൽ അകപ്പെടാറുണ്ട്. അതിന് വിദ്യാഭ്യാസവുമായി ബന്ധമില്ല. പതിനൊന്നാം വയസ്സുമുതൽ അധ്വാനിക്കുന്ന വ്യക്തിയാണ് ഞാൻ. ശരിയായ വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയിൽ 30 വർഷം പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു. രാം ഗോപാൽ വർമ്മ, ഡേവിഡ് ധവാൻ, പ്രിയദർശൻ എന്നിവർ ഞാൻ ഏറെ ബഹുമാനിക്കുന്നവരാണ്. പ്രിയൻ സാറിന് ഞാൻ ഒരു മകനെപ്പോലെയാണ്. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി അറിയാതെ മുൻവിധിയോടെ സംസാരിക്കുന്നത് ശരിയല്ല', രാജ്പാൽ യാദവിന്റെ വാക്കുകൾ.

പ്രിയദർശന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യിൽ രാജ്പാൽ യാദവ് അഭിനയിക്കുന്നുണ്ട്. കൂടാതെ 'വെൽക്കം ടു ദി ജംഗിൾ' ഉൾപ്പെടെയുള്ള സിനിമകളും പുതിയ വെബ് സീരീസുകളും താരത്തിന്റേതായി വരാനുണ്ട്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം ആണ് ഭൂത് ബംഗ്ലാ. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.

Content Highlights: Rajpal yadhav's fitting reply to director priyadarshan about remarks against actor

dot image
To advertise here,contact us
dot image