

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായ ചിത്രം ഒടിടിയിലെത്തിയപ്പോഴും ചര്‍ച്ചയായി മാറി. ധുരന്ധറിലെ ശരാരത്ത് എന്ന പാട്ടും അയേഷ ഖാന്റേയും ക്രിസ്റ്റല്‍ ഡിസൂസയുടേയും നൃത്തവും വലിയ ഹിറ്റായി മാറിയിരുന്നു. പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആര്‍ത്തവ നാളുകളിലായിരിന്നുവെന്ന് അയേഷ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ആ തുറന്നു പറച്ചിലിന് തനിക്കു വന്ന ട്രോളുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് അയേഷ ഖാന്‍.
ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തനിക്ക് ആര്‍ത്തവമായിരിന്നുവെന്നും അല്ലെങ്കില്‍ തനിക്ക് കുറച്ചൂടെ നന്നായിട്ട് അതു ചെയ്യാന്‍ സാധിച്ചേനെയെന്നുമായിരുന്നു അയേഷ പറഞ്ഞത്. ഈ തുറന്നു പറച്ചിലുകള്‍ക്കുള്ള പ്രതികരണം കണ്ട് ഭയന്നു പോയന്നാണ് അയേഷ പറയുന്നത്. തന്നെ ട്രോളിയതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരിന്നുവെന്നും അയേഷ പറയുന്നു.
എല്ലാത്തിനെയും തമാശയും ഡാര്‍ക്ക് ഹ്യൂമറുമായി കാണാന്‍ സാധിക്കില്ല. ഞാന്‍ പറഞ്ഞ കാര്യമൊരിക്കലും എനിക്ക് മോശമായിട്ട് തോന്നുന്നില്ല. ആര്‍ത്തവസമയത്തും ഞാന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ നാട്ടിലെ ആണ്‍മക്കളെയും സഹോദരന്മാരെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും അയേഷ പറഞ്ഞു.
Content Highlights: ayesha khan response react periods remarks dhurandhar song shoot