

അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുഖമാണോ സുഖമാണ് ചിത്രത്തിനു തിയേറ്ററുകളിൽ നിന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഏകാന്തത എന്ന വിഷയത്തെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തുറക്കുന്നു. ലാൻസെറ്റിന്റെ സമീപകാല പഠനമനുസരിച്ച് സ്ഥിരമായ ഏകാന്തത മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. ഏകാന്തത ഒരു ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിലും വർദ്ധിച്ചു വരുന്ന ഏകാന്തതയെ സ്പർശിച്ചു കൊണ്ടൊരുക്കിയ ഗുഡ് ഫീൽ ചിത്രമാണ് സുഖമാണോ സുഖമാണ്.
മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി. കെ, സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഹൈല്‍ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കാസ്റ്റിങ് : കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ : മാക്ഗുഫിന്‍, പി ആര്‍ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖര്‍.
Content Highlights: Mathew Thomas and Jagadish’s film Sukhamano Sukhamano is running successfully in theatres. The movie is getting a positive response from audiences. Performances of the lead actors are being appreciated.