

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ സിനിമ ഇടം നേടിയിരുന്നു. സിനിമ ഒടിടിയിലും പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയിലെ ഒരു വമ്പൻ റോൾ നാഗാർജുന നിരസിച്ചുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. സിനിമയിൽ അക്ഷയ് ഖന്ന തകർത്ത് അഭിനയിച്ച റഹ്‌മാൻ ദക്കൈത് എന്ന വേഷം ചെയ്യാൻ ആദ്യം സംവിധായകൻ സമീപിച്ചത് നാഗാർജുനയെ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നാഗാർജുന.
തനിക്ക് ആ വേഷം ആരും വാഗ്‌ദാനം ചെയ്തിട്ടില്ലെന്ന് നാഗാർജുന പറഞ്ഞു. ആ വേഷം ലഭിച്ചിരുന്നുവെങ്കിൽ എന്ന താൻ ആഗ്രഹിച്ചു പോയെന്നും നടൻ പറഞ്ഞു. 'ധുരന്ധർ ഒരു മികച്ച ചിത്രമാണ്. ആദിത്യ ധറിൻ്റെ സംവിധാനം അതിശയിപ്പിച്ചു. അദ്ദേഹത്തിൻ്റെ മുൻ ചിത്രം 'ഉറി'യും എനിക്കിഷ്ടമായിരുന്നു. ചിത്രത്തിലെ എല്ലാവരുടെയും അഭിനയം മികച്ചതാണ്, പ്രത്യേകിച്ച് അക്ഷയ് ഖന്നയുടെ പ്രകടനം ഗംഭീരമായിരുന്നു.
ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. അവർക്ക് മറ്റൊരു ബ്ലോക്ക്ബസ്റ്റർ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു', നാഗാർജുന പറഞ്ഞു. പ്രേക്ഷകർ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ബോളിവുഡ് ഹുങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

അതേസമയം, സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.
'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.
Content Highlights: Nagarjuna states no one contacted him for the film Durandar. He expresses admiration for the role played by Akshaye Khanna. Shares regret and wish to have been part of the project.