പരാശക്തിയെ തിയേറ്ററിൽ മലർത്തിയടിച്ച ജീവയുടെ 'ടി ടി ടി' ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി പുറത്ത്

ജീവയുടെ 'ടി ടി ടി' ഇനി ഒടിടിയിൽ, സ്ട്രീമിങ് തീയതി പുറത്ത്

പരാശക്തിയെ തിയേറ്ററിൽ മലർത്തിയടിച്ച ജീവയുടെ 'ടി ടി ടി' ഇനി ഒടിടിയിൽ; സ്ട്രീമിങ് തീയതി പുറത്ത്
dot image

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു.

തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടി യിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഏറെക്കാലമായി വലിയൊരു ഹിറ്റില്ലാതിരുന്ന ജീവയുടെ അതിഗംഭീര കംബാക്കായാണ് ടി.ടി.ടിയുടെ വിജയത്തെ പലരും കാണുന്നത്. റിലീസ് ചെയ്ത പലയിടത്തും ചിത്രം ഹൗസ്ഫുള്ളായിരുന്നു. ബുക്കിങ്ങിന്റെ കാര്യത്തിലും പരാശക്തി, വാ വാധ്യാര്‍ എന്നീ ചിത്രങ്ങളെ മറികടക്കാന്‍ ടി.ടി.ടിക്ക് സാധിച്ചു. 300ല്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സിനിമയ്ക്ക് സ്ക്രീൻ കൗണ്ടുകൾ കൂട്ടിയുരുന്നു.

ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള നടൻ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകൾ. ചിത്രം നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഫാലിമി പോലെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രം ഒരു മലയാളം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്.

ഒരു ഗ്രാമവും അവിടെ നടക്കുന്ന കല്യാണവുമാണ് ചിത്രത്തിന്റെ കഥ. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് സിനിമ നിർമിച്ചത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

Content Highlights: Jeeva’s much-awaited film TTT is officially available for streaming on OTT platforms, with the release date confirmed for audiences to enjoy.

dot image
To advertise here,contact us
dot image