ഫാൻ ബോയ് അല്ല, മമ്മൂക്കയോട് അകമഴിഞ്ഞ ബഹുമാനമാണ്: വിശാഖ് നായർ

'കരിയറിലെ ഈ സ്റ്റേജിൽ അദ്ദേഹം ചെയ്യുന്ന റോളുകളും എടുക്കുന്ന ചോയ്‌സുകളും എന്നും ഇൻസ്പയർ ചെയ്യുകയാണ്'

ഫാൻ ബോയ് അല്ല, മമ്മൂക്കയോട് അകമഴിഞ്ഞ ബഹുമാനമാണ്: വിശാഖ് നായർ
dot image

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ വിശാഖ് നായർ. പുത്തൻപണത്തിന് പത്ത് വർഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുമ്പോഴും അതേ ഓറ ഫീൽ ചെയ്യുന്നുണ്ട് എന്ന് വിശാഖ് പറഞ്ഞു. ഫാൻ ബോയ് എന്നതിനേക്കാൾ അദ്ദേഹത്തിനോട് വലിയ ബഹുമാനമുണ്ട്. കരിയറിലെ ഈ സ്റ്റേജിൽ അദ്ദേഹം ചെയ്യുന്ന റോളുകളും എടുക്കുന്ന ചോയ്‌സുകളും എന്നും ഇൻസ്പയർ ചെയ്യുന്നുണ്ടെന്നും വിശാഖ് നായർ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പുത്തൻപണം എന്റെ രണ്ടാമത്തെ സിനിമയാണ്. അന്ന് മമ്മൂക്ക ദി സ്റ്റാർ എന്ന കാര്യം എന്നെ ഒരുപാട് ടെൻഷൻ ആക്കിയിരുന്നു. ഇപ്പോൾ 10 വർഷത്തിന് ശേഷം അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹം വന്നു കേറുമ്പോഴെല്ലാം അതേ ഓറ ഫീൽ ചെയ്യുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിനെ ആക്ഷനും കട്ടിനുമിടയിൽ വാൾട്ടർ ആയി കാണാൻ പറ്റുന്നുണ്ട്. മമ്മൂക്ക അതൊരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഏതൊരു സ്റ്റാറിന്റെ ഒപ്പം വർക്ക് ചെയ്യുമ്പോഴും സ്റ്റാറിനെ അവിടെ കാണരുത് ആക്ടറിനെ മാത്രമേ കാണാവൂ എന്ന്. അത് എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്. പക്ഷെ അപ്പോഴും കട്ട് വിളിച്ചാൽ ദേ മമ്മൂക്ക എന്ന മോഡിലേക്ക് മാറും. ഫാൻ ബോയ് എന്നതിനേക്കാൾ അദ്ദേഹത്തിനോടുള്ള ബഹുമാനം ആണത്. കരിയറിലെ ഈ സ്റ്റേജിൽ അദ്ദേഹം ചെയ്യുന്ന റോളുകളും എടുക്കുന്ന ചോയ്‌സുകളും എന്നും ഇൻസ്പയർ ചെയ്യുകയാണ്', വിശാഖിന്റെ വാക്കുകൾ.

ചത്താ പച്ചയാണ് ഒടുവിൽ പുറത്തിറങ്ങിയ വിശാഖ് നായരുടെ ചിത്രം. ചിത്രത്തിൽ ചെറിയാൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. സിനിമ ആഗോളതലത്തിൽ 25 കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയിരിക്കുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അദ്വൈത് നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കാമിയോ റോളും ചിത്രത്തിന് വലിയ ഹൈപ്പാണ് നൽകിയിരിക്കുന്നത്.

vishak mammootty

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

Content Highlights: Vishak Nair talks about the experience of working with mammootty

dot image
To advertise here,contact us
dot image