‘പത്മഭൂഷൻ’ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി', മമ്മൂട്ടി

‘പത്മഭൂഷൻ’ നൽകി ആദരിച്ചത്തിൽ രാജ്യത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

‘പത്മഭൂഷൻ’ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി', മമ്മൂട്ടി
dot image

പതിറ്റാണ്ടുകളായി നിരവധി വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം രാജ്യം നടനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയെ തേടി പത്മ പുരസ്കാരവും എത്തിയത്. ഇപ്പോഴിതാ പത്മഭൂഷൺ നൽകി ആദരിച്ചതിന് രാജ്യത്തോട് നന്ദി പറയുകയാണ് മമ്മൂട്ടി. റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റിലാണ് നടൻ ജനങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

'മാതൃരാജ്യത്തിനു നന്ദി…. ‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി . എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,'എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നടൻ ആശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ അഭിമാന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. എട്ട് മലയാളികള്‍ക്കാണ് ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മമ്മൂട്ടിക്കും വി എസ് അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും പുരസ്‌കാരങ്ങളുണ്ട്. മരണാനന്തര ബഹുമതിയായാണ് വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.

Also Read:

അതേസമയം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.

Content Highlights:  Mammootty responded after receiving the Padma Bhushan honour. He thanked the nation for the prestigious recognition. The actor described the award as a moment of pride and responsibility.

dot image
To advertise here,contact us
dot image