തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല, പ്രചാരണം തള്ളി നടി ഭാവന

'ആ വാർത്ത കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്' തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന വാർത്ത വ്യാജമാണെന്ന് ഭാവന

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല, പ്രചാരണം തള്ളി നടി ഭാവന
dot image

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിഷയമായിരുന്നു നടി ഭാവന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നുവെന്ന വാർത്ത. സിപിഎം സ്ഥാനാർഥിയായി ഭാവന മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വാർത്തയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഭാവന. ആ വാർത്ത എവിടെ നിന്നാണ് വന്നത് എന്ന പോലും അറിയില്ലെന്നും കണ്ടപ്പോൾ ചിരി വന്നുവെന്നും ഭാവന പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ആ വാർത്ത എവിടുന്ന് വന്നുവെന്ന് പോലും എനിക്കറിയില്ല. ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഞാൻ തന്നെ അത് കണ്ടിട്ട് 'ഏഹ്' എന്നായിപ്പോയി! സത്യം പറഞ്ഞാൽ ചിരി വന്നു. ഇതെങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. ഇന്റർവ്യൂവിന് വേണ്ടി ഇവിടേക്ക് വരുന്നതിന് മുമ്പ് അത് വ്യാജവാർത്തയാണെന്ന് സ്റ്റോറിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് ഭയങ്കര കോമഡിയായിപ്പോയി.'ഭാവന പറഞ്ഞു.

Actress Bhavana

അതേസമയം, നടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം അനോമിയാണ്. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി.

സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

Content Highlights: Actress Bhavana strongly denied reports claiming she would contest in elections. She clarified that the news circulating has no factual basis.

dot image
To advertise here,contact us
dot image