ദുരൈസിങ്കം ഈസ് ബാക്ക്! എന്താണ് ജിത്തു മാധവൻ ഒരുക്കുന്നത്?; വൈറലായി സൂര്യയുടെ പുതിയ ലുക്ക്

ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്

ദുരൈസിങ്കം ഈസ് ബാക്ക്! എന്താണ് ജിത്തു മാധവൻ ഒരുക്കുന്നത്?; വൈറലായി സൂര്യയുടെ പുതിയ ലുക്ക്
dot image

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ നടൻ സൂര്യയുടെ ഒരു ഓഫ് സ്ക്രീൻ വീഡിയോ ആണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ ഓപ്പണിങ് ചടങ്ങുകൾക്കായി നടൻ സൂര്യ സൂറത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. കറുത്ത ടി ഷർട്ടും ധരിച്ച് സിങ്കം മീശയുമായി നടന്നുവരുന്ന നടന്റെ വീഡിയോ ആണ് വൈറലാകുന്നത്. സൂര്യയുടെ ഹിറ്റ് ചിത്രമായ സിങ്കത്തിലെ ദുരൈസിങ്കം എന്ന കഥാപാത്രത്തിനെ ഓർമിപ്പിക്കും വിധമുള്ള സ്റ്റൈലിലാണ് സൂര്യ ഉള്ളതെന്നും ജിത്തു മാധവൻ സിനിമയ്ക്ക് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ആരാധകരുടെ ചോദ്യം. സൂര്യ 47 ൽ സൂര്യയ്ക്കായി ഒരു മാസ്സ് സംഭവം തന്നെ ജിത്തു മാധവൻ ഒരുക്കുന്നുണ്ട് എന്നാണ് ചിലർ എക്സിലൂടെ പങ്കുവെക്കുന്നത്.

'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്. ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.

Content Highlights: Suriya's new look for Suriya 47 reminds fans of Duraisingham from singham movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us