എ ആർ റഹ്‌മാനെതിരെ സംഘപരിവാര്‍ അനുകൂലികൾ; ജിഹാദിയെന്ന് വിളിച്ച് ആക്ഷേപം

ഹിന്ദുക്കളുടെ സിനിമ മുസ്‌ലിമായ റഹ്‌മാന് പ്രൊപ്പഗണ്ടയായി തോന്നുമെന്നാണ് എക്‌സിലെ പല പോസ്റ്റുകളും. എന്നാല്‍ റഹ്‌മാനെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എ ആർ റഹ്‌മാനെതിരെ സംഘപരിവാര്‍ അനുകൂലികൾ; ജിഹാദിയെന്ന് വിളിച്ച് ആക്ഷേപം
dot image

ലോക പ്രശസ്തനായ സംഗീത സംവിധായകനാണ് എ ആർ റഹ്‌മാൻ. അടുത്തിടെ ഒരു അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ റഹ്‌മാൻ നടത്തിയിരുന്നു. ഇപ്പോഴിതാ ഈ പരാമർശങ്ങളിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് എ ആർ റഹ്‌മാൻ നേരിടുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്നും ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എ ആർ റഹ്‌മാൻ പറഞ്ഞിരുന്നു. തനിക്ക് ബോളിവുഡിൽ നിന്ന് ഓഫറുകൾ കുറയുന്നതായും റഹ്‌മാൻ സൂചിപ്പിച്ചു. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നതെന്ന് റഹ്മാന്‍ ബിബിസി ഏഷ്യൻ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതുമാത്രമല്ലാതെ, കഴിഞ്ഞ വർഷത്തെ ബോളിവുഡിലെ ഹിറ്റ് ചിത്രമായ ഛാവയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആ സിനിമ ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പ്രൊജക്ടാണെന്ന് മനസിലായെന്നും എന്നാല്‍ ആളുകളെ അത്ര എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സിനിമക്ക് പറ്റില്ലെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. റഹ്‌മാന്‍ പറഞ്ഞ വാക്കുകള്‍ സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുകയാണ്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സംഗീത സംവിധായകന് നേരെ ഉണ്ടാകുന്നത്.

എ ആർ റഹമാനെ ജിഹാദിയെന്ന് അധിക്ഷേപിച്ചുകൊണ്ടാണ് മുഖമില്ലാത്ത സില അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റുകളും കമന്റുകളും എത്തുന്നത്. റഹ്‌മാന്റെ മതം പറഞ്ഞുകൊണ്ടും അധിക്ഷേപം ഉണ്ട്. ഹിന്ദുക്കളുടെ സിനിമ മുസ്‌ലിമായ റഹ്‌മാന് പ്രൊപ്പഗണ്ടയായി തോന്നുമെന്നാണ് എക്‌സിലെ പല പോസ്റ്റുകളും. എന്നാല്‍ റഹ്‌മാനെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഛാവയെക്കുറിച്ച് കൃത്യമായി പറഞ്ഞ ഒരേയൊരാള്‍ റഹ്‌മാന്‍ മാത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസം എ ആർ റഹ്‌മാനെതിരെ കങ്കണയും തുറന്നടിച്ചിരുന്നു. 'എമർജൻസി' ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ച് റഹ്‌മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ. വിക്കി കൗശൽ നായകനായ ഛാവ എന്ന ചിത്രത്തെക്കുറിച്ച് റഹ്മാൻ നടത്തിയ പരാമർശങ്ങളാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം നിറഞ്ഞ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.

Content Highlights:  Sangh Parivar supporters have reacted strongly against music composer AR Rahman over his remarks related to the film Chhaava. The comments triggered criticism on social media, with supporters accusing him of making objectionable statements. The controversy has reignited debates around artistic expression and political sensitivities surrounding cinema.

dot image
To advertise here,contact us
dot image