മോഹൻലാൽ അഭിനയത്തിൽ മികച്ചുനിന്നു, മമ്മൂട്ടി പ്രേമരംഗങ്ങളിൽ ഒഴികെ ഞെട്ടിച്ചു; വൈറലായി ഒരു പഴയ സിനിമാ റിവ്യൂ

വളരെ തിളക്കമുള്ള അല്പം മുഷിപ്പ് തോന്നിപ്പിക്കുന്ന സമയംകൊല്ലി ചിത്രമാണ് നാണയം എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന റിവ്യൂ

മോഹൻലാൽ അഭിനയത്തിൽ മികച്ചുനിന്നു, മമ്മൂട്ടി പ്രേമരംഗങ്ങളിൽ ഒഴികെ ഞെട്ടിച്ചു; വൈറലായി ഒരു പഴയ സിനിമാ റിവ്യൂ
dot image

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഐ വി ശശി ഒരുക്കിയ ചിത്രമാണ് നാണയം. ടി ദാമോദരൻ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയുടെ ഒരു പഴയ റിവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പഴയ സിനിമാവാരികയിൽ നിന്നുള്ള സിനിമയുടെ റിവ്യൂ ആണ് ശ്രദ്ധനേടുന്നത്.

വളരെ തിളക്കമുള്ള അല്പം മുഷിപ്പ് തോന്നിപ്പിക്കുന്ന സമയംകൊല്ലി ചിത്രമാണ് നാണയം എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന റിവ്യൂ. 100 ൽ 44 മാർക്ക് ആണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. മോഹൻലാൽ ശബ്ദനിയന്ത്രണത്തിലും അഭിനയത്തിലും മികച്ചുനിന്നപ്പോൾ മമ്മൂട്ടി പ്രേമരംഗങ്ങളിൽ ഒഴികെ ബാക്കി രംഗങ്ങളിൽ മനസിൽപതിയുന്ന രീതിയിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് റിവ്യൂവിൽ എഴുതിയിരിക്കുന്നത്. പല രംഗങ്ങളും തന്ത്രപൂർവം പഴയ സിനിമകളിൽ നിന്നും എടുത്തതാണെങ്കിലും തിരക്കഥയുടെ കെട്ടുറപ്പിൽ അത് ആസ്വാദകരമായിട്ടുണ്ട് എന്നും റിവ്യൂവിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 'ഇന്നത്തെ റിവ്യൂസ് വളരെ കടുപ്പമാണെന്ന് പറയുന്നവരോട്' എന്ന ക്യാപ്ഷനോടെയാണ് ഒരാൾ എക്സിൽ വാരികയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ എഡിറ്റിംഗിനെയും ഗാനങ്ങളെയും പശ്ചാത്തലസംഗീതത്തെയും ശക്തമായ ഭാഷയിൽ ഈ റിവ്യൂവിൽ വിമർശിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശഷം സെക്സ് ഇല്ലാത്ത, രാഷ്ട്രീയമില്ലാത്ത, വിദേശ ലൊക്കേഷനില്ലാത്ത റീമേക്ക് അല്ലാത്ത ഒരു എന്റർടൈനർ ചിത്രം ഐ വി ശശി സംവിധാനം ചെയ്തിരിക്കുന്നത് ഒരു പുതുമയായി അനുഭവപ്പെട്ടു എന്നും റിവ്യൂവിൽ കുറിച്ചിട്ടുണ്ട്. മധു, ശ്രീവിദ്യ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, മോഹൻലാൽ, സീമ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു നാണയത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ്. യൂസഫലി കേച്ചേരി ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സി ഇ ബാബുവും ചിത്രസംയോജനം കെ നാരായണൻനും നിർവഹിക്കുന്നു.

Content Highlights: Mohanlal-Mammootty film Nanayam old review gets viral

dot image
To advertise here,contact us
dot image