കലോത്സവ വേദിയിൽ കിടിലൻ പ്രസംഗവുമായി 'ഡെലൂലു'; ഡ്രസിലെ സർവ്വം മായ കണക്ഷനും കണ്ടുപിടിച്ച് കാണികൾ

റിയയുമൊത്തുള്ള ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു

കലോത്സവ വേദിയിൽ കിടിലൻ പ്രസംഗവുമായി 'ഡെലൂലു'; ഡ്രസിലെ സർവ്വം മായ കണക്ഷനും കണ്ടുപിടിച്ച് കാണികൾ
dot image

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ അരങ്ങ് ഉണര്‍ന്നിരിക്കുകയാണ്. കൗമാരക്കാരുടെ കലാമാമാങ്കത്തിന്റെ ഉദ്ഘാടന വേദിയില്‍ വിശിഷ്ടാതിഥിയായി നടി റിയ ഷിബുവും എത്തിയിരുന്നു. സര്‍വ്വം മായ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമായെത്തി പ്രേക്ഷകമനം കവര്‍ന്ന താരമാണ് റിയ.

Riya Shibu

റിയയുമൊത്തുള്ള ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രവും അതിന് മന്ത്രി നല്‍കിയ ക്യാപ്ഷനും നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഉദ്ഘാടന വേദിയില്‍ വെച്ച് റിയ ഷിബു നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. 'ഡാന്‍സ് കളിയ്ക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് എന്നെ കുറേ പേര്‍ കളിയാക്കിയിട്ടുണ്ട്. അത് വിശ്വസിച്ചെങ്കില്‍ എനിക്ക് സര്‍വ്വം മായയിലെ ഡെലൂലു ആകാനാകില്ലായിരുന്നു. മത്സരങ്ങളില്‍ ജയിച്ചാലും ഇല്ലെങ്കിലും നിങ്ങളെല്ലാം വിന്നേഴ്‌സാണ്,' എന്നാണ് റിയ ഷിബുവിന്റെ വാക്കുകള്‍.

'ഡെലുലു' വുമൊത്ത്… റിയ ഷിബു കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായിരുന്നു. മലയാളത്തിന്റെ അഭിമാനം ഐ എം വിജയനും ഫ്രയിമില്‍. - എന്നായിരുന്നു മന്ത്രി നല്‍കിയ ക്യാപ്ഷന്‍.

കലോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ എത്തിയ റിയ ഷിബുവിന്റെ വസ്ത്രത്തിലും ഒരു സര്‍വ്വം മായ കണക്ഷന്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ഡെലൂലു അണിഞ്ഞ ഒരു ചുരിദാറാണ് കലോത്സവ വേദിയിലേക്കും റിയ ഷിബു ധരിച്ചത്. നിവിന്‍ പോളിയുടെ പ്രഭേന്ദുവിനൊപ്പമുള്ള ഡെലൂലിവിന്റെ പാട്ടില്‍ വന്നിരുന്ന, നീലയില്‍ ലാവണ്ടര്‍ പൂക്കളുള്ള ഈ ചുരിദാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Riya Shibu with Minister V Sivankutty

അതേസമയം, വലിയ വിജയം നേടി മുന്നേറുകയാണ് സര്‍വ്വം മായ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഒമ്പതാം ചിത്രമാണ്. 132 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴും മികച്ച കപ്പാസിറ്റിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ബോക്‌സ് ഓഫീസില്‍ കൂടുതല്‍ നേട്ടങ്ങള്‍ സര്‍വ്വം മായ സ്വന്തമാക്കിയേക്കാം.

Content Highlights : Sarvam Maya fame Riya Shibu’s speech at Kalolsavam 2026 has gone viral on social media. Along with appreciation for her speech, viewers have also noticed and discussed a “Delulu” connection linked to her dress. The visuals and remarks have sparked widespread online engagement and reactions across platforms.

dot image
To advertise here,contact us
dot image