

'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രം ആണ് വാ വാത്തിയാർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ ഇന്ന് പുറത്തിറങ്ങി. മികച്ച പ്രതികരണങ്ങൾ ആണ് ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്.
പക്കാ നളൻ കുമാരസാമി സ്റ്റൈലിൽ ആണ് വാ വാത്തിയാർ ഒരുക്കിയിരിക്കുന്നതെന്നും സിനിമയിൽ കാർത്തി കലക്കിയെന്നുമാണ് ആദ്യ പ്രതികരണങ്ങൾ. സിനിമയുടെ ഇന്റർവെൽ ബ്ലോക്ക് അടിപൊളിയാണെന്നും ചിത്രം പൊങ്കലിന് തിയേറ്ററിൽ ആളെക്കൂട്ടും എന്നാണ് മറ്റു പ്രതികരണങ്ങൾ. ഒരു സൂപ്പർഹീറോ ആക്ഷൻ സ്റ്റൈലിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും കമന്റുകൾ ഉണ്ട്. ഇത്തവണത്തെ പൊങ്കൽ കപ്പ് കാർത്തി തൂക്കിയെന്നാണ് ചിലർ കുറിക്കുന്നത്. കൃതി ഷെട്ടിയാണ് 'വാ വാത്തിയാർ' എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. കാതലും കടന്തു പോവും ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്.
Loved the movie. The first half was entertaining and set the plots for the second half. Interval Banger. The second half had few lags but can manage it.
— Dhanush Rithik (@Dhanush_rithik5) January 14, 2026
Nalan usual works ilah but still a good one.#VaaVaathiyaar https://t.co/ittG9FN30a
#VaaVaathiyar | Tamil | Theatre |
— BCS (@postivityvibez) January 14, 2026
Pitch Perfect Casting & Outstanding Performance from all the actors. Location, Makeup, Costumes everything Superb. Detailed Writing deserves a huge applause, its Super Engaging & Interesting. One of the best movie. WORTH Watch! pic.twitter.com/NPq2CUbOnW
എംജിആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് 'വാത്തിയാർ'. എംജിആർ അഭിനയിച്ച നമ്മ നാട് എന്ന ചിത്രത്തിലെ 'വാംഗയ്യ വാത്തിയാർ അയ്യ' എന്ന ഗാനം ഹിറ്റായതോടെയാണ് എംജിആറിനെ വാത്തിയാർ എന്ന് വിളിച്ചു തുടങ്ങിയത്. അതേസമയം തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മെയ്യഴകൻ ആണ് അവസാനമായി തിയേറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ.
Content Highlights: Karthi film Vaa Vathiyaar gets positive response after first shows