

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ് ലെന്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടേതായി ഇറങ്ങിയ നസ്ലെന്റെ ലുക്ക് പോസ്റ്റർ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റീലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്. 2026 മെയ് 15ന് ചിത്രം തീയറ്ററിൽ എത്തും.
മുന്‍ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഡാര്‍ക്ക് ഹ്യൂമറില്‍ തന്നെയാണ് മോളിവുഡ് ടൈംസും കഥ പറയുക എന്നാണ് കരുതപ്പെടുന്നത്. സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ ആ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. A Hate Letter to Cinema എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉണ്ടായിരുന്നത്. നസ്‌ലെന്റെ കഥാപാത്രം അഡ്വ. മുകുന്ദനുണ്ണിയെ വെല്ലുന്ന നെഗറ്റീവ് മൂഡിലായിരിക്കുമോ എത്തുക എന്നാണ് പോസ്റ്ററിന് താഴെ വരുന്ന കമന്റുകള്‍.
നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
വിശ്വജിത്താണ് ക്യാമറ. ഏപ്രില്‍,മെയ് മാസങ്ങളിലായി വേനലവധി കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: 'Mollywood Times' release announced, starring Nazlen