ചായയും ചിരിയുമായി പ്രഭാസും അല്ലു അർജുനും, റോഡിലൂടെ നടക്കുന്ന ചിരഞ്ജീവിയും കൂട്ടരും…വൈറലായി ചിത്രങ്ങൾ

തമിഴ് താരങ്ങളുടെയും മലയാള നടന്മാരുടെയും ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ തെലുങ്ക് സിനിമയിലെ നടന്മാരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ചായയും ചിരിയുമായി പ്രഭാസും അല്ലു അർജുനും, റോഡിലൂടെ നടക്കുന്ന ചിരഞ്ജീവിയും കൂട്ടരും…വൈറലായി ചിത്രങ്ങൾ
dot image

പല സിനിമ ഇൻഡസ്ട്രികളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു ട്രെൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കാണാൻ സാധിക്കുന്നത്. സിനിമ താരങ്ങളുടെ മനോഹരമായ ലോക്കൽ എഐ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നുമെങ്കിലും എല്ലാ ചിത്രങ്ങളും എഐ ആണ്. തമിഴ് താരങ്ങളുടെയും മലയാള നടന്മാരുടെയും ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ തെലുങ്ക് സിനിമയിലെ നടന്മാരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Prabhas and Allu Arjun Ai Photos

ചായ കുടിക്കുന്ന പ്രഭാസും അല്ലു അർജുനും മഹേഷ് ബാബുവും ഒപ്പം സീനിയർ താരങ്ങളായ ചിരഞ്ജീവി, വെങ്കിടേഷ്, നാഗാർജുന, ബാലയ്യ എന്നിവർ അടങ്ങുന്ന നിരവധി ചിത്രങ്ങൾ പുറത്തറിയങ്ങിയിട്ടുണ്ട്. ഹൈദരാബാദിലെ രാജു ടീ ഷോപ്പിൽ നിന്നും ചായ കുടിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് ഒപ്പം തെലുങ്കിലെ സംവിധായകരായ രാജമൗലി, ത്രിവിക്രം, സുകുമാർ എന്നിവരുടെ ചിത്രങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Chiranjeevi and Stars Nano Banana Trend

കൂടാതെ ഈ ലുക്കിൽ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാൽ നല്ലത് ആയിരിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന തമിഴ് താരങ്ങളുടെ ചിത്രങ്ങളിൽ അജിത്, രജനികാന്ത്, കമൽഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെയെല്ലാം കാണാം. എല്ലാവരും തനിനാടൻ വേഷത്തിൽ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തിൽ ഉള്ളത്.

Content Highlights: Telugu Actors Nano Banana Trend Ai photos went viral

dot image
To advertise here,contact us
dot image