

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നു. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയ്‌ലറിലെ ഒരു ഷോട്ടിന് പിന്നാലെ ധനുഷിന്റെ ട്രാൻസ്ഫോർമേഷൻ വൈറലാകുകയാണ്.
ധനുഷിന്റെ ആദ്യ സിനിമയായ തുള്ളുവതോ ഇളമൈയിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിൽ ധനുഷ് എത്തുന്നുണ്ട്. അന്ന് വലിയ വിമർശനങ്ങളായിരുന്നു ലുക്കിന്റെ പേരിൽ ധനുഷിന് ലഭിച്ചത്. ഇന്നിതാ തേരെ ഇഷ്‌ക് മേം ട്രെയ്‌ലറിൽ നടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്. ട്രെയ്‌ലറിന്റെ ആദ്യ ഷോട്ടിൽ യൂണിഫോം ഇട്ടുവരുന്ന ധനുഷിന്റെ ലുക്കിനാണ് ഇപ്പോൾ കയ്യടി ലഭിക്കുന്നത്. തുള്ളുവതോ ഇളമൈയിലെ പട്ടാളലുക്കിൽ നിന്ന് ഇന്നത്തെ ധനുഷിന് ഒരുപാട് മാറ്റങ്ങൾ ഉണ്ട് എന്നാണ് കമന്റുകൾ. 'ധനുഷിന്റെ ട്രാൻസ്ഫോർമേഷന് കയ്യടി' എന്നും കമന്റുകളുണ്ട്. ധനുഷിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പനൽകുമെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.
#Dhanush great comeback 🔥👏
— sᴜʀɪʏᴀ ʀᴀsɪɢᴀɴ (@SRasigan123) November 14, 2025
THEN & NOW 📈👇#TereIshkMein pic.twitter.com/FqiMRsF5J8

കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്. അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Transformation of Dhanush goes viral