സ്ക്രിപ്റ്റിൽ തൃപ്തനല്ല, മാസ് സീനുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടു; സുന്ദർ സി പിന്മാറിയതിന് കാരണം രജനിയോ?

സിനിമയിൽ നിന്ന് പിന്മാറിയെന്ന് സുന്ദർ സി ഇന്നലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിറയെ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്

സ്ക്രിപ്റ്റിൽ തൃപ്തനല്ല, മാസ് സീനുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടു; സുന്ദർ സി പിന്മാറിയതിന് കാരണം രജനിയോ?
dot image

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുന്ദർ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഈ സിനിമയിൽ നിന്ന് പിന്മാറിയെന്ന് സുന്ദർ സി ഇന്നലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിറയെ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദർ സി നിർമാതാക്കളായ രാജ്കമൽ ഫിലിംസിനെ അറിയിച്ചില്ലെന്നും ഉയർന്ന് കേൾക്കുന്നുണ്ട്. ഇന്നലെ സുന്ദർ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

അതേസമയം, തലൈവർ സിനിമയുമായി കമൽ ഹാസൻ മുന്നോട്ട് പോകുമെന്നും സുന്ദർ സിയ്ക്ക് പകരം മറ്റൊരു സംവിധായകനെ കൊണ്ടുവരുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,' എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചത്.

Content Highlights: Reasons for sundar c to drop Thalaivar 173

dot image
To advertise here,contact us
dot image