കളിയാക്കിയവരൊക്കെ മാറി നിൽക്ക്, ഇത് കത്തും!; റീ റിലീസിന് ഒരുങ്ങി മമ്മൂട്ടിയുടെ 'മായാവി'

അമരം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രം

കളിയാക്കിയവരൊക്കെ മാറി നിൽക്ക്, ഇത് കത്തും!; റീ റിലീസിന് ഒരുങ്ങി മമ്മൂട്ടിയുടെ 'മായാവി'
dot image

സമീപകാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ റീ റിലീസ് സിനിമകൾ എല്ലാം വലിയ പരാജയങ്ങളായിരുന്നു. അവസാനമായി പുറത്തുവന്ന അമരവും തിയേറ്ററിൽ ആളെക്കൂട്ടിയില്ല. ഇപ്പോഴിതാ മറ്റൊരു ഹിറ്റ് മമ്മൂട്ടി സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ഷാഫി ഒരുക്കിയ മായാവി ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.

സിനിമയുടെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. മായാവി റീ റിലീസിൽ വലിയ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്.

അതേസമയം, അമരം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രം. അതേസമയം, 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമയായി എത്തിയ അമരം തിയേറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. നേരത്തെ മമ്മൂട്ടിയുടേതായി റീ റിലീസ് ചെയ്ത ചിത്രങ്ങളായ പാലേരിമാണിക്യവും ആവനാഴിയും വല്ല്യേട്ടനുമെല്ലാം ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങളായിരുന്നു.

Content Highlights: Mammootty film Mayavi all set for a re release

dot image
To advertise here,contact us
dot image