

ലുക്മാൻ ചിത്രം അതിഭീകര കാമുകൻ തിയേറ്ററുകളിൽ ഇന്ന് എത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ഷോ പിന്നിടുമ്പോൾ ലഭിക്കുന്നത്. നല്ല കോമഡി ഫൺ എന്റെർറ്റൈനെർ ആണെന്നും നല്ല പ്രണയകഥയും ഒപ്പം അമ്മയുടെയും മകന്റെയും ബോണ്ട് നന്നായിട്ടുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
#AthibheekaraKaamukan A heartfelt family entertainer at its core, this film beautifully blends love, humour, friendship, and the eternal bond between a mother and son. More than just a romance, it becomes a textbook for today’s youth on how to be a good lover while never… pic.twitter.com/2YPxSptvNo
— MiGr@De (@am_Migrade) November 14, 2025
#AthiBheekaraKaamukan
— captainX (@captainx1005) November 14, 2025
Clean, simple storytelling with good acting from lead actors .#LukmanAvaran delivers one of his most natural performances, and the mother scenes add beautiful emotion to the film ❤
Nice direction with good BGM 👌
A neat family entertainer 3.5/5 ⭐ pic.twitter.com/uRPaFYOQbR
ലുക്മാൻ അവറാൻ തന്റെ നായക കഥാപാത്രം വളരെ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. നായികയായി ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് എത്തിയ ദൃശ്യവും വൃത്തിയായി തന്റെ റോൾ ചെയ്‌തു. കാർത്തിക് എന്ന നടന്റെ കിടിലൻ കോമഡി രംഗങ്ങൾ ഉണ്ടെന്നും എല്ലാ ഇമോഷൻസും ചേർന്നൊരു പക്കാ എന്റെർറ്റൈനെർ ആണ് ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Watched it with no big expectations, surprisingly this one is too good 👌
— yasin~ (@YazinYz) November 14, 2025
Loved the performance of #LukmanAvaran & especially the combination with mother scenes 🥹♥️
A small film that deserves a theatre watch.
Good one 🙌#AthiBheekaraKaamukan pic.twitter.com/uENMCci5wT
Watched it with no big expectations, surprisingly this one is too good 👌
— yasin~ (@YazinYz) November 14, 2025
Loved the performance of #LukmanAvaran & especially the combination with mother scenes 🥹♥️
A small film that deserves a theatre watch.
Good one 🙌#AthiBheekaraKaamukan pic.twitter.com/uENMCci5wT
#AthiBheekaraKaamukan
— Sreek™ (@SreekThereal) November 14, 2025
Really enjoyed this film.
The mother–son bond is shown beautifully. #LukmanAvaran is at his best, Drishya pairs well ❤️ and comedy scenes worked well
Nice direction and good music too 👌
Overall a good family entertainer 💚 pic.twitter.com/p4awFzZfqY
ടെക്നിക്കലി നല്ല ടീമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ബിബിൻ അശോകിന്റെ മ്യൂസിക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിജിഎം, ക്യാമറ, എഡിറ്റിംഗ് എല്ലാം വളരെ മികച്ചതായി തന്നെ ചെയ്തിട്ടുണ്ട്. ആസ്വദിച്ച് കണ്ടിരിക്കാൻ കഴിയുന്നൊരു കൊച്ചു സിനിമയാണ് അതിഭീകര കാമുകൻ. സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
#AthiBheekaraKaamukan 👌
— Anantha_vishnu (@Ananthuavj) November 14, 2025
നല്ല നൈസ് പടം പ്രതീക്ഷ ഉണ്ടായിരുന്നു but ഇത്രെയും നല്ലൊരു സിനിമ ആകുന്നു കരുതില്ല✊🤍
1st Full comedy പിന്നെ അമ്മ മകൻ ഇമോഷണൽ , love story👌
NewGen + Family Audience 2 പേർക്കും നല്ല രീതിയിൽ ഇഷ്ട്ടം ആകും ഈ പടം👌
നല്ലൊരു ഇമോഷണൽ Feel padam#LukmanAvaran pic.twitter.com/U8qI3dfSuz
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.
Content Highlights: Lukman Avaran Starrer Athibheekara kamukan theatre response out