'രാക്ഷസ നടികർ ദുൽഖർ കസറി…'; 'കാന്ത'യുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

പഴയ റെട്രോ നായകനായി ദുൽഖർ വീണ്ടും ഈ ചിത്രത്തിലൂടെ അഴിഞ്ഞാടിയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച

'രാക്ഷസ നടികർ ദുൽഖർ കസറി…'; 'കാന്ത'യുടെ ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്
dot image

ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ദുൽഖർ ചിത്രം കാന്ത ഇന്ന് തിയേറ്ററുകളിൽ എത്തി. കേരളത്തിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പഴയ റെട്രോ നായകനായി ദുൽഖർ വീണ്ടും ഈ ചിത്രത്തിലൂടെ അഴിഞ്ഞാടിയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. നിരവധി പേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. ഭാഗ്യശ്രീ ബോർസെ നായികയായി തകർത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

പെർഫോമൻസ് കൂടുതൽ വേണ്ട സിനിമ ആയതിനാൽ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക് ഗംഭീരം ആയിരുന്നുവെന്നും അതുവരെ കുറച്ച് സ്ലോ മൂഡിലാണ് പോയതെങ്കിലും ഇന്റർവെല്ലിന് ശേഷം ക്രൈം ത്രില്ലർ ആയി മാറിയെന്നാണ് അഭിപ്രായം. സമുദ്രകനിയും റാണയും ദുൽഖറിന് ഒപ്പം കിടിലൻ പ്രകടനവുമായി പ്രേക്ഷകർക്ക് മുൻപിലെത്തുമ്പോൾ ഒരു നല്ല ഡീസന്റ് ചിത്രം തന്നെയാണ് 'കാന്ത'. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ടെക്നിക്കലി വളരെ മികച്ച ടീമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. ജേക്സ് ബിജോയ് കൂടി ഈ ചിത്രത്തിന്റെ ഭാഗമായതോടെ വമ്പൻ പ്രതീക്ഷയാണ് ആരാധകർ ലഭിച്ചത്. ബിജിഎം എല്ലാം കലക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ക്യാമറ, എഡിറ്റിംഗ്, കളറിംഗ് എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് പറയാം. കാന്തയ്ക്ക് ഗംഭീര റിവ്യൂസ് ആണ് പ്രിവ്യു ഷോയിൽ നിന്ന് ലഭിച്ചത്. സിനിമ മികച്ചതാണെന്നും ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയിലൂടെ ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ - ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്സ് - ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Content Highlights: Dulquer Salmaan starrer Kaantha movie theatre response

dot image
To advertise here,contact us
dot image