'അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല'; ഹൈക്കോടതി നോട്ടീസ് വിഷയത്തിൽ റാണ

മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ റാണ ദഗ്ഗുബാട്ടി

'അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല'; ഹൈക്കോടതി നോട്ടീസ് വിഷയത്തിൽ റാണ
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കാന്ത. സിനിമയുടെ അണിയറപ്രവർത്തകർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ റാണ ദഗ്ഗുബാട്ടി. എല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്നും സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ്‌ റാണ ഇക്കാര്യം പറഞ്ഞത്.

'അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല. നവംബർ 14ന് തിയേറ്ററുകളിൽ കാണാം', റാണ എക്‌സിൽ കുറിച്ചു. ചിത്രത്തിൽ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത് എന്നായിരുന്നു വാർത്ത.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികാരമാണ് ട്രെയ്‌ലറിന് ലഭിച്ചിരുന്നത്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

Content Highlights: Rana Daggubati about madras highcourt notice issue on kaantha movie

dot image
To advertise here,contact us
dot image