'അർജുൻ റെഡ്‌ഡിയിലെ ചുംബന രംഗം കണ്ട് കൗതുകത്തോടെ നോക്കി നിൽക്കുന്ന രൺബീറിനെ ഞാൻ ഓർക്കുന്നു,' നാഗാർജുന

അനിമൽ സിനിമയിൽ രൺബീർ അഭിനയിക്കാൻ വാങ്കയുടെ അർജുൻ റെഡ്‌ഡി കാരണമായതായി നാഗാർജുന പറയുന്നു

'അർജുൻ റെഡ്‌ഡിയിലെ ചുംബന രംഗം കണ്ട് കൗതുകത്തോടെ നോക്കി നിൽക്കുന്ന രൺബീറിനെ ഞാൻ ഓർക്കുന്നു,' നാഗാർജുന
dot image

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു അനിമൽ. മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമയ്ക്ക് വിമർശനങ്ങളും കുറവായിരുന്നില്ല. അനിമൽ സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ രൺബീറിന് ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് സന്ദീപ് റെഡ്‌ഡി. നാഗാർജുന, രാംഗോപാൽ വർമ്മ, സന്ദീപ് റെഡ്‌ഡി എന്നിവർ ചേർന്ന് നടത്തിയ പോഡ്‌കാസ്റ്റിലാണ് പ്രതികരണം.

രൺബീർ കപൂർ സിനിമയിൽ അഭിനയിക്കാൻ സംശയം ഉണ്ടായിരുന്നോ എന്ന രാംഗോപാൽ വർമയുടെ ചോദ്യത്തിന് മറുപടി നൽക്കുകയായിരുന്നു സന്ദീപ് റെഡ്‌ഡി. സിനിമയിൽ അഭിനയിക്കാൻ നടന് ആകാംക്ഷ കൂടുതലായിരുന്നുവെന്നും ഒരു സംശയവും നടന് പ്രകടിപ്പിച്ചിരുന്നില്ലെന്നും സംവിധായകൻ സന്ദീപ് റെഡ്‌ഡി പറഞ്ഞു. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ താൻ രൺവീറിനൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും ആ സമയങ്ങളിൽ എല്ലാം രൺവീർ അനിമൽ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്ന് നാഗാർജുന വെളിപ്പെടുത്തി.

'ബ്രഹ്മാസ്ത്ര സിനിമയിൽ അഭിനയിക്കുമ്പോൾ രൺബീർ സംസാരിച്ചു കൊണ്ടിരുന്നത് മുഴുവൻ അനിമൽ എന്ന സിനിമയെക്കുറിച്ചായിരുന്നു. ആ സമയത്ത് അനിമലിന്റെ ചിത്രീകരണം തുടങ്ങിയിട്ട് പോലുമില്ല. സന്ദീപ് റെഡ്‌ഡിയുടെ അർജുൻ റെഡ്‌ഡി എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലെ ചില രംഗങ്ങൾ അദ്ദേഹം എടുത്ത് കാണിച്ചിരുന്നു. ഹിന്ദി പതിപ്പ് പോലുമല്ല അദ്ദേഹം കണ്ടിരുന്നത്. ആ സിനിമയിലെ ഒരു ചുംബന രംഗം എനിക്ക് കാണിച്ചു തന്നിട്ട് എത്ര റിയൽ ആയിട്ടാണ് ചെയ്തിരിക്കുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. അനിമൽ എത്രയും പെട്ടന്ന് തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ആ സമയത്ത് രൺബീർ,' നാഗാർജുന പറഞ്ഞു.

രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, തൃപ്തി ഡിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം, സിനിമയിലെ ആല്‍ഫാ മെയില്‍ ആഘോഷത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Content Highlights: Nagarjuna says Vanga's Arjun Reddy was the reason for Ranbir to act in Animal movie

dot image
To advertise here,contact us
dot image