മമ്മൂക്ക വളരെ ഫ്രണ്ട്ലിയും ജോളിയുമായിരുന്നു, ഭാഷ അറിയാത്തതിനാൽ ലാലേട്ടനോട് പേടിച്ചാണ് സംസാരിച്ചിരുന്നത്:മോഹിനി

'വളരെ നാച്ചുറൽ ആക്ടർ ആണ് മോഹൻലാൽ. നമ്മൾ എത്ര നന്നായി അഭിനയിച്ചാലും അദ്ദേഹം അതിനെയെല്ലാം മറികടന്ന് ഞെട്ടിക്കും'

മമ്മൂക്ക വളരെ ഫ്രണ്ട്ലിയും ജോളിയുമായിരുന്നു, ഭാഷ അറിയാത്തതിനാൽ ലാലേട്ടനോട് പേടിച്ചാണ് സംസാരിച്ചിരുന്നത്:മോഹിനി
dot image

മലയാളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി. വളരെ ഉത്സാഹത്തോടെ ഫ്രണ്ട്ലി ആയ ആളായിരുന്നു മമ്മൂക്ക എന്നാൽ മലയാളം അറിയാത്തതിനാൽ ലാലേട്ടന്റെ അടുത്ത് താൻ കുറച്ച് പേടിച്ചായിരുന്നു സംസാരിച്ചിരുന്നത് എന്നും മോഹിനി പറയുന്നു. ചാറ്റ് വിത്ത് ചിത്ര എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.

'എന്നെ ഞാൻ ആയിട്ട് തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം. അതിന് അനുസരിച്ചുള്ള റോൾസ് അവർ തന്നു. പ്രേക്ഷകരും എന്നെ ഏറ്റെടുത്തു. മമ്മൂക്കയോടൊപ്പം ആദ്യ സിനിമ ചെയ്യുമ്പോൾ എന്റെ അമ്മ അദ്ദേഹത്തിന്റെ ഫാൻ ആണെന്ന് ഞാൻ പറഞ്ഞു. അത് അദ്ദേഹം ഓർമിച്ച് വെച്ച് 10 വർഷം കഴിഞ്ഞും എന്നോട് ചോദിച്ചു. 'നീ അന്ന് എന്നോട് നിന്റെ അമ്മ എന്റെ ഫാൻ ആണെന്ന് അല്ലേ പറഞ്ഞത്. അപ്പൊ ഞാൻ ഒരു വയസായ ഹീറോ എന്നല്ലേ നീ പറയുന്നത്' എന്ന് അദ്ദേഹം തമാശയായി ചോദിച്ചു. വളരെ ഉത്സാഹത്തോടെ ഫ്രണ്ട്ലി ആയ ആളായിരുന്നു മമ്മൂക്ക.

പക്ഷെ ലാലേട്ടന്റെ അടുത്ത് ഞാൻ കുറച്ച് പേടിച്ചായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം സംസാരിക്കുന്ന ടോൺ തന്നെ വളരെ പതുക്കെ ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സംസാരിക്കുന്നത് എനിക്ക് മനസിലാവില്ലായിരുന്നു. അതുകൊണ്ട് ഞാൻ അധികം സംസാരിക്കില്ലായിരുന്നു. അദ്ദേഹവും എന്നോട് വളരെ കുറച്ച് മാത്രമാണ് സംസാരിച്ചിരുന്നത്. വളരെ നാച്ചുറൽ ആക്ടർ ആണ് മോഹൻലാൽ. നമ്മൾ എത്ര നന്നായി അഭിനയിച്ചാലും അദ്ദേഹം അതിനെയെല്ലാം മറികടന്ന് ഞെട്ടിക്കും', മോഹിനിയുടെ വാക്കുകൾ.

പഞ്ചാബി ഹൗസ്, ഒരു മറവത്തൂർ കനവ്, വേഷം തുടങ്ങി നിരവധി ഹിറ്റ് മലയാളം സിനിമകളിൽ അഭിനയിച്ച നടിയാണ് മോഹിനി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും മോഹിനി അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actress Mohini about Mammootty and Mohanlal

dot image
To advertise here,contact us
dot image