'എവിടെ ആണോ എന്തോ…തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല'; സെൽഫ് ട്രോൾ പോസ്റ്റുമായി നവ്യ നായർ

തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്

'എവിടെ ആണോ എന്തോ…തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല'; സെൽഫ് ട്രോൾ പോസ്റ്റുമായി നവ്യ നായർ
dot image

സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവെച്ച് നടി നവ്യ നായർ. വിമാന യാത്രയിടെ എടുത്ത ചിത്രമാണ് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്. നേരത്തെ മുല്ലപ്പൂ അണിഞ്ഞ് വിമാനത്തിൽ കയറിയതിന് എയർപോർട്ടിൽ ഫൈൻ അടച്ച ശേഷമാണ് നവ്യ ഈ പോസ്റ്റുമായി എത്തിയത്.

'എവിടെ ആണോ എന്തോ…തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല…ഹാപ്പി മടി പിടിച്ച ഡേ', നവ്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അന്ന് മുല്ലപ്പൂ സംഭവം നടന്നത്. നവ്യ പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം നടി പങ്കുവെച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: Navya Nair shares a post as self troll regarding her jasmine issue

dot image
To advertise here,contact us
dot image