'പ്രണവ് ചിരിച്ചു കാണിച്ചിട്ടും എനിക്ക് തിരിച്ച് ചിരിക്കാൻ സാധിച്ചില്ല'; ജയാ കുറുപ്പ്

പ്രണവിനോട് ആദ്യം മിണ്ടിയില്ലെന്നും അദ്ദേഹം ചിരിച്ചു കാണിച്ചെങ്കിലും തിരിച്ച് ചിരിക്കാൻ സാധിച്ചില്ലെന്നും നടി പറഞ്ഞു

'പ്രണവ് ചിരിച്ചു കാണിച്ചിട്ടും എനിക്ക് തിരിച്ച് ചിരിക്കാൻ സാധിച്ചില്ല'; ജയാ കുറുപ്പ്
dot image

ഡീയസ് ഈറെയിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്ത നടിയാണ് ജയാ കുറുപ്പ്. സിനിമയുടെയും ഷൂട്ടിങ് സെറ്റിൽ വെച്ച് പ്രണവ് മോഹൻലാലുമായി നടത്തിയ കൂടികാഴ്ചയെക്കുറിച്ചും പറയുകയാണ് നടി. ലാലേട്ടന്റെ മകനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതിനാൽ പ്രണവിനോട് ആദ്യം മിണ്ടിയില്ലെന്നും അദ്ദേഹം ചിരിച്ചു കാണിച്ചെങ്കിലും തിരിച്ച് ചിരിക്കാൻ സാധിച്ചില്ലെന്നും നടി പറഞ്ഞു. മനോരമ വാരാന്ത്യപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

Also Read:

'ഡയറക്ടർ ടീമിലെ ഒരംഗമാണ് സിനിമയിലേക്ക് വിളിച്ചത്. ഭ്രമയുഗം ടീമിന്റെ അടുത്ത സിനിമയിൽ ഒരു റോളുണ്ട് എന്നറിയിച്ചു. നേരിട്ടെത്തിയപ്പോൾ രാഹുൽ സദാശിവനാണ് സംവിധായകൻ എന്നറിഞ്ഞു. അപ്പോൾ തന്നെ ഒക്കെ പറഞ്ഞു. രാത്രിയിലായിരുന്നു അധികം ദിവസവും ഷൂട്ടിങ്. വൈകിട്ട് 3 മുതൽ പുലർച്ചെ 5 വരെ തുടർച്ചയായ 5 ദിവസങ്ങളിൽ ഷൂട്ടിങ് ഉണ്ടായിരുന്നു. ഉറങ്ങിപ്പോകുമോ എന്ന് പേടിച്ച് ഷൂട്ടിങ്ങിനിടെ ഇരിക്കാറില്ലായിരുന്നു എപ്പോഴും നിൽക്കും. ഷൂട്ടിങ്ങിനായി എത്തിയ ആദ്യ ദിവസമാണ് പ്രണവിനെ കാണുന്നത്. വലിയ ഒരു നടന്റെ മകനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതിനാൽ മിണ്ടിയല്ല. പ്രണവ് ചിരിച്ചു കാണിച്ചെങ്കിലും തിരികെ ചിരിക്കാൻ പോലും സാധിച്ചില്ല. കുറച്ച് കഴിഞ്ഞ് പ്രണവ് അടുത്ത് വന്നു. ചേച്ചി, നമ്മൾ പരിചയപ്പെട്ടില്ലലോ എന്ന് പറഞ്ഞ് സംസാരിച്ചു', ജയാ കുറുപ്പ് പറഞ്ഞു.

jaya kurupp dies irae

അതേസമയം, മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് ഡീയസ് ഈറെ. സിനിമ 50 കോടി കളക്ഷനാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Actress Jaya Kurupp says about her experience with pranav mohanlal

dot image
To advertise here,contact us
dot image