

ഇന്ത്യൻ ക്രിക്കറ്റ് താരംയശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി ജയ്സ്വാൾ 1000 റൺസ് പൂർത്തിയാക്കി. തൻ്റെ ഐപിഎൽ ഹോം ഗ്രൗണ്ടായ ജയ്‌പൂരിൽ രാജസ്ഥാനെതിരായ തകർപ്പൻ സെഞ്ച്വറിയോടെയാണ് ജയ്സ്വാൾ കരിയറിൽ മറ്റൊരു നേട്ടം പൂർത്തിയാക്കിയത്.
174 പന്തിൽ 18 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 156 റൺസാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്. രാജസ്ഥാനെതിരായ മത്സരം സമനിലയിലാക്കാനും മുംബൈയ്ക്ക് കഴിഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ഇന്നിങ്സിൽ 254 റൺസെടുത്ത് എല്ലാവരും പുറത്തായി. 67 റൺസെടുത്ത ജയ്സ്വാളാണ് ഒന്നാം ഇന്നിങ്സിലും മുംബൈയുടെ ടോപ് സ്കോററായത്.
ഒന്നാം ഇന്നിങ്സ് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് വിക്കറ്റിന് 617 റൺസെന്ന കൂറ്റൻ സ്കോർ നേടി ഡിക്ലയർ ചെയ്തു. 248 റൺസെടുത്ത ദീപക് ഹൂഡയാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് മുംബൈ നേടിയത്.
Content Highlights: Yashasvi Jaiswal completes 1000 runs for Mumbai in Ranji Trophy