

എനിക്ക് ചന്ദ്രചേച്ചിയെ കാണണം' എന്നു പറഞ്ഞ് കരയുന്ന ഒരു കുഞ്ഞ് ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകനെ വീഡിയോ കോളിൽ കാണാൻ എത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. വീരു എന്നായിരുന്നു കുഞ്ഞു ആരാധകന്റെ പേര്. നടി വീരുവിനെ വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതും ആശ്വസിപ്പിക്കുന്നതുമായി വീഡിയോ വീരുവിൻ്റെ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇനി എന്നാണ് നേരിട്ട് കാണാനെത്തുക എന്ന ചോദ്യത്തിന് ഗുരുവായൂരിൽ വരുമ്പോ നേരിട്ട് കാണാം എന്നും കല്യാണി കുഞ്ഞു ആരാധകന് ഉറപ്പു നൽകിയിട്ടുണ്ട്. അതുവരെ കരയാൻ പാടില്ലെന്നും വീരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് നടി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് വീരു.
അതേസമയം, തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിലും ലോക മികച്ച അഭിപ്രായമാണ് നേടുന്നത്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
Content Highlights: Actress who video-called a crying child to see Kalyani after watching Lokha