

കൊല്ലം കടക്കൽ ചിതറ സ്വദേശി സേതുപതി നീലകണ്ഠപിള്ള സൗദി അറേബ്യലെ റാസ് തനൂറായിൽ നിര്യാതനായി. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരു കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു സേതുപതി. റാസ് തനൂറയിലെ റഹിമ ജനറൽ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
സൗദിയിലെ മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പ്രവാസി വെൽഫെയർ ജനസേവന വിഭാഗമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. പിതാവ്: നീലകണ്ഠ, മാതാവ്: ലീലാമ്മ അനു അമ്മ, ഭാര്യ: മീര ബായ്, മകൾ: ജ്യോതിലക്ഷ്‌മി.
Content Highlights: Kollam native expatriate Malayali passes away in Saudi Arabia