'പ്രൊപ്പോസൽ സീനിലെ ഡയലോഗ് വിമർശിക്കപ്പെടാനുള്ള കാരണം എനിക്ക് മനസിലായി, പക്ഷേ…'; ഡ്യൂഡ് സിനിമയുടെ സംവിധായകൻ

ഒരു സുഹൃത്ത് അങ്ങനെ ചോദിക്കുമോ?, ആ സംഭാഷണം പൊളിറ്റിക്കലി വളരെ തെറ്റാണെന്നും അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

'പ്രൊപ്പോസൽ സീനിലെ ഡയലോഗ്  വിമർശിക്കപ്പെടാനുള്ള കാരണം  എനിക്ക് മനസിലായി, പക്ഷേ…'; ഡ്യൂഡ് സിനിമയുടെ സംവിധായകൻ
dot image

ഡ്യൂഡ് സിനിമയിലെ മെട്രോ രംഗത്തിൽ നായിക മമിത മുട്ട് കുത്തി നായകനെ പ്രൊപ്പോസ് ചെയ്യാൻ നിൽക്കുമ്പോൾ 'ഏഹ് എന്നടി ബിറ്റ് പടത്തിലെ പോലെ ഇരിക്കുന്നെ' എന്ന സംഭാഷണത്തിന് ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു സുഹൃത്ത് അങ്ങനെ ചോദിക്കുമോ?, ആ സംഭാഷണം പൊളിറ്റിക്കലി വളരെ തെറ്റാണെന്നും അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ കീർത്തിശ്വരൻ തന്നെ ആ സീനിനെക്കുറിച്ച് പറയുകയാണ്. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് കീർത്തിശ്വരൻ ഇക്കാര്യം പറഞ്ഞത്.

'എന്തുകൊണ്ട് പ്രേക്ഷകർ ആ സീൻ സ്വീകരിക്കാതിരുന്നത് എന്ന് എനിക്ക് മനസിലായി. ഞാൻ അത് നോർമലൈസ് ചെയ്യാൻ ശ്രമിക്കുവല്ല എങ്കിലും ഇപ്പോഴത്തെ കാലഘട്ടത്തുള്ള സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇങ്ങനത്തെ സംസാരം നോർമലാണ് അത് അവർ തമാശയ്ക്ക് പറയുന്നതാകും. കൂടാതെ ഡ്യൂഡിൽ പ്രദീപും മമിതയും 20 വർഷമായി വളരെ അടുത്ത സുഹൃത്തുക്കളാണ് അതുകൊണ്ട് ആ കഥാപാത്രം ഒരു തമാശ രൂപേണ പറഞ്ഞതാണ്. ഒരിക്കലും പ്രദീപിന്റെ കഥാപാത്രം മമിത ആ സമയത്ത് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഒരിക്കലും ഓർക്കുന്നില്ല', കീർത്തിശ്വരൻ പറഞ്ഞു.

അതേസമയം, മമിത ബൈജു- പ്രദീപ് രംഗനാഥൻ കോംബോയിൽ എത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിൽ 100 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമയും 100 കോടിയിലധികം രൂപ നേടിയിരുന്നു.

കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.

നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Keerthiswaran about the criticised train scene in dude movie

dot image
To advertise here,contact us
dot image