

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വന്നിരിക്കുകയാണ്. ഒക്ടോബർ 29 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തിയേറ്ററിൽ ലഭിച്ച മികച്ച പ്രതികരണങ്ങൾ സിനിമ ഒടിടിയിലും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Dhanush's Recent Feel Good Movie ✨#IdliKadai (Tamil) streaming from October 29 on Netflix 🍿!!#OTT_Trackers pic.twitter.com/GcAieq947B
— OTT Trackers (@OTT_Trackers) October 24, 2025
45 കോടിയ്ക്കാണ് ഇഡ്‌ലി കടൈയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. തലൈവൻ തലൈവിക്കും കൂലിക്കും ശേഷം HM അസോസിയേറ്റ്സ് ആണ് ഇഡലി കടൈ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.
Content Highlights: streaming date of the movie Idli Kadai has been announced