ആമിർ ഖാന് ഇതെന്ത് പറ്റി!, ചർച്ചയായി നടന്റെ പുതിയ ലുക്ക്; ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

ആമിറിന്റെ ലുക്കിനെച്ചൊല്ലി ബോഡി ഷെയ്മിങ് കമന്റുകളും ഉയരുന്നുണ്ട്

ആമിർ ഖാന് ഇതെന്ത് പറ്റി!, ചർച്ചയായി നടന്റെ പുതിയ ലുക്ക്; ആശങ്ക പ്രകടിപ്പിച്ച് ആരാധകർ
dot image

ബോളിവുഡിലെ ഖാൻ ത്രയങ്ങളാണ് ഷാരൂഖ് ഖാനും ആമിർ ഖാനും സൽമാൻ ഖാനും. മൂന്ന് ഖാന്മാരുടെ സിനിമകൾക്കും ഇന്നും വലിയ സ്വീകാര്യതയാണ് ഉള്ളത്. മൂവരെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാനായി ആരാധകർ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവർ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. സൗദിയിൽ നടന്ന ജോയ് ഫോറം 2025 എന്ന പരിപാടിയിലാണ് ഇവർ ഒരുമിച്ചെത്തിയത്. എന്നാൽ ഈ പരിപാടിക്ക് പിന്നാലെ നടൻ ആമിർ ഖാന്റെ ലുക്ക് ചർച്ചയാകുകയാണ്.

മുടി പിന്നിലേക്ക് ഒതുക്കി വെച്ച ലുക്കിലാണ് ആമിർ പരിപാടിയിൽ എത്തിയത്. എന്നാൽ ഇതിന് പിന്നാലെയാണ് നടന്റെ ലുക്കിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞത്. ആമിറിനെ കാണാൻ അദ്ദേഹത്തിന്റെ ഡ്യൂപ്പിനെ പോലെയുണ്ടെന്നും എന്താണ് അദ്ദേഹത്തിന് പറ്റിയതെന്നുമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഒരു വിഭാഗം പ്രേക്ഷകർ നടനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുമ്പോൾ മറുഭാഗത്ത് ആമിറിന്റെ ലുക്കിനെച്ചൊല്ലി ബോഡി ഷെയ്മിങ് കമന്റുകളും ഉയരുന്നുണ്ട്.

സിതാരെ സമീൻ പർ അവസാനമായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

അതേസമയം, അതേ വേദിയിൽ വെച്ച് ഷാരൂഖ് ഖാനെക്കുറിച്ച് സൽമാൻ ഖാൻ പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. 'ഞാനും ആമിർ ഖാനും സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്. എന്നാൽ ഷാരൂഖ് അങ്ങനെയല്ല. അയാൾ ഡൽഹിയിൽ നിന്നാണ് വന്നത്', എന്നായിരുന്നു സൽമാന്റെ വാക്കുകൾ. വലിയ കയ്യടികളോടെയാണ് സൽമാന്റെ വാക്കുകളെ ജനം സ്വീകരിച്ചത്. സിനിമയിൽ പോലും ഷാരൂഖിന് ഇത്രയും വലിയ എലവേഷൻസ് കിട്ടികാണില്ല എന്നാണ് പലരും കുറിക്കുന്നത്. മൂന്ന് പേരും ഒന്നിച്ച് ഒരു സിനിമയിൽ വരുന്നതിനെക്കുറിച്ച് സൽമാൻ വ്യക്തമാക്കി.

Content Highlights: Aamir khan new look sparks debate on social media

dot image
To advertise here,contact us
dot image