
കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരവും ഇക്കുറി ഉർവശിയ്ക്കാണ്.
നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിന്‍റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും. അതേസമയം, സത്യൻ ചലച്ചിത്ര പുരസ്‌കാരം നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടിക്ക് കൈമാറും.
Content Highlights: Urvashi receives Sathyan Film Award