ആ 100 കോടി കോമ്പോ വീണ്ടും ഒന്നിക്കുന്നു, അനിരുദ്ധിന്റെ മ്യൂസിക്കിൽ വീണ്ടുമൊരു SK പടം

സിനിമയിൽ നായികയായി എത്തുന്നത് ശ്രീലീല ആണെന്നാണ് റിപ്പോർട്ട്

ആ 100 കോടി കോമ്പോ വീണ്ടും ഒന്നിക്കുന്നു, അനിരുദ്ധിന്റെ മ്യൂസിക്കിൽ വീണ്ടുമൊരു SK പടം
dot image

തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. തുടർച്ചയായുള്ള വിജയ സിനിമകളിലൂടെ അടുത്ത സൂപ്പർതാരമെന്നാണ് അദ്ദേഹത്തെ എല്ലാവരും വാഴ്ത്തുന്നത്. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്. 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സുധ കൊങ്കര ചിത്രമായ പരാശക്തിക്ക് ശേഷം സിബിയുടെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് ശ്രീലീല ആണെന്നാണ് റിപ്പോർട്ട്. ഹിറ്റ് കോമ്പോ അനിരുദ്ധും ശിവകാർത്തികേയനും വീണ്ടും ഈ സിനിമയിലൂടെ ഒരുമിക്കും. സിനിമയുടെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

സിബി ചക്രവർത്തിയുടെ ആദ്യ സിനിമയായിരുന്നു 'ഡോൺ'. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടി ശിവകാർത്തികേയന്റെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ഒരു കോമഡി ഡ്രാമ ഴോണറിൽ ഒരുങ്ങിയ ചിത്രത്തിൽ എസ്ജെ സൂര്യ, പ്രിയങ്ക മോഹൻ, സമുദ്രക്കനി, സൂരി, ബാല ശരവണൻ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു സിനിമക്കായി സംഗീതം നൽകിയത്.

എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: Sivakarthikeyan to join hands with DON director

dot image
To advertise here,contact us
dot image